Posts

Showing posts from May, 2020

Battle of the Mouth

The tongue , a curtain less theater For words less spontaneous Coupled with my erroneous voice. Teeth couched in seats at the balconies Laughed at utterances lacking Practices behind the screen. The tip could woe the hard palate As if they were engaged in hugging games often. Hence handicapped letters Got murdered as mimes. While shaping the words as a carpenter did With his polished tools, Breath trapped in lungs screamed violently " let us dance like a heavy rain as usual".

ലോക്ക് ഡൌൺ എന്ന `മൃഗാവരണമ്`

മനുഷ്യ നിർമിതമായ ലബോറട്ടറികളിൽ പിറവിയെടുത്ത അരൂപിയായ ഒരു മൃഗമാണ് ലോക് ഡൌൺ. ഒരു ഒറ്റമൂലിയായാണ് അവൻ പ്രവർത്തിക്കുക . സ്വീകരിക്കൂ, ഇല്ലെങ്കിൽ മരണം സുനിശ്ചിതം . ആകാരവടിവുകളിൽ മൃഗത്തിന്റെ രൂപം പൂണ്ടതുകൊണ്ടാകണം മനുഷ്യകുലത്തോടു അത്രയധികം വെറുപ്പുണ്ട്. നാളിതുവരെ ചെയ്തുകൂട്ടിയ ക്രൂരതകൾക് ഒക്കെ നിശബ്ദമായി പക വീട്ടുകയാണ്. സമത്വം അവന്റെ നിഘണ്ടുവിൽ അപ്രാപ്യമാണ് . ഇന്നോളം നിലവിലുള്ള വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ് അവതാരപിറവിയുടെ ലക്ഷ്യമെന്ന് തോന്നുന്നു . ജാതിയും ലിംഗവും വർഗവുമെല്ലാം വേർതിരിച്ചു തന്നെ കാണും . നിങ്ങളൊരു ദിവസക്കൂലിക്കാരനാണെങ്കിൽ എന്നാണ് അവസാനിയ്ക്കുക എന്ന് യാതൊരു ഉറപ്പുമില്ലാത്ത പട്ടിണി നിങ്ങൾക്ക് സമ്മാനിക്കും . നിങ്ങളൊരു കുടിയേറ്റത്തൊഴിലാളി ആണെങ്കിൽ രണ്ടു ആഴ്ച കഴിയുമ്പോൾ വീടെത്തിക്കാമെന്ന മരീചിക നിങ്ങൾക്ക് മുൻപ് വിരിക്കും . ഏതു രണ്ടാഴ്ചയാണെന്നു ഓരോ രണ്ടാച്ചകൾ തീരുമ്പോളും നിങ്ങൾ സംശയിക്കും . നിങ്ങളൊരു സ്ത്രീയാണെങ്കിൽ പതിവിലും ഇരട്ടിയായി ഭക്ഷണം പാകം ചെയ്തു നടുവൊടിയും . ഇടക്കിടെ വന്നു ചേരാറുള്ള 'ഥപ്പടിന്റെ ' എണ്ണം കൂടും . . കുട്ടികളുടെ നിഷ്കളങ്കത കണ്ടിടാകണം സ്ക...