ലോക്ക് ഡൌൺ എന്ന `മൃഗാവരണമ്`


മനുഷ്യ നിർമിതമായ ലബോറട്ടറികളിൽ പിറവിയെടുത്ത അരൂപിയായ ഒരു മൃഗമാണ് ലോക് ഡൌൺ. ഒരു ഒറ്റമൂലിയായാണ് അവൻ പ്രവർത്തിക്കുക . സ്വീകരിക്കൂ, ഇല്ലെങ്കിൽ മരണം സുനിശ്ചിതം . ആകാരവടിവുകളിൽ മൃഗത്തിന്റെ രൂപം പൂണ്ടതുകൊണ്ടാകണം മനുഷ്യകുലത്തോടു അത്രയധികം വെറുപ്പുണ്ട്. നാളിതുവരെ ചെയ്തുകൂട്ടിയ ക്രൂരതകൾക് ഒക്കെ നിശബ്ദമായി പക വീട്ടുകയാണ്. സമത്വം അവന്റെ നിഘണ്ടുവിൽ അപ്രാപ്യമാണ് . ഇന്നോളം നിലവിലുള്ള വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ് അവതാരപിറവിയുടെ ലക്ഷ്യമെന്ന് തോന്നുന്നു . ജാതിയും ലിംഗവും വർഗവുമെല്ലാം വേർതിരിച്ചു തന്നെ കാണും . നിങ്ങളൊരു ദിവസക്കൂലിക്കാരനാണെങ്കിൽ എന്നാണ് അവസാനിയ്ക്കുക എന്ന് യാതൊരു ഉറപ്പുമില്ലാത്ത പട്ടിണി നിങ്ങൾക്ക് സമ്മാനിക്കും . നിങ്ങളൊരു കുടിയേറ്റത്തൊഴിലാളി ആണെങ്കിൽ രണ്ടു ആഴ്ച കഴിയുമ്പോൾ വീടെത്തിക്കാമെന്ന മരീചിക നിങ്ങൾക്ക് മുൻപ് വിരിക്കും . ഏതു രണ്ടാഴ്ചയാണെന്നു ഓരോ രണ്ടാച്ചകൾ തീരുമ്പോളും നിങ്ങൾ സംശയിക്കും . നിങ്ങളൊരു സ്ത്രീയാണെങ്കിൽ പതിവിലും ഇരട്ടിയായി ഭക്ഷണം പാകം ചെയ്തു നടുവൊടിയും . ഇടക്കിടെ വന്നു ചേരാറുള്ള 'ഥപ്പടിന്റെ ' എണ്ണം കൂടും . . കുട്ടികളുടെ നിഷ്കളങ്കത കണ്ടിടാകണം സ്കൂളിൽ ചുമടെടുത്തു പോകുന്നത്തിനു വിരാമമിട്ടു കൊടുത്തിട്ടുണ്ട് . ഇനി ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും ഒക്കെ പ്രിവിലേജ് ലഭിച്ച ഗണത്തിലാണ് ഭൂജാതനായതെങ്കിൽ , നിങ്ങളെ അവൻ മടുപ്പ് കൊണ്ട് മാനസിക സമ്മർദ്ദത്തിലാക്കും. പേടിക്കണ്ട...നിങ്ങൾക് പോംവഴിയുണ്ട്. നിങ്ങൾക്കിത് അവസാനം നിശ്ചയമില്ലാത്ത അവധിക്കാലമാണ് . നാളിതുവരെ മനസ്സിൽ മറന്നു വച്ച കലാവിരുതെന്തെങ്കിലും കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് ഭാഗികമായി രക്ഷപെടാം

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2