ഇരകളും ജോജിയും മാക്ബെത്തും
ഇരകൾ കാണുന്നതിനു മുൻപുള്ള ജോജി ഇരകൾ മുൻപ് കാണാത്തതു കൊണ്ട് ആദ്യത്തെ കാഴ്ചയിൽ ജോജി ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്കാരമായി അനുഭവപ്പെട്ടു . കുറ്റവാളിയുടെ ക്യാമറക്കണ്ണിലൂടെ കാണുന്നത്, കണ്ടു ശീലിച്ച, ഇരകളുടെ ട്രൗമാറ്റിക് പാസ്റ്റിലൂടെയല്ലാതെയുള്ള കഥപറച്ചിലും നർമ്മവും പുതിയ അനുഭവമായി തോന്നി. മാക്ബെത്തിന്റെ അഡാപ്റ്റേഷൻ എന്ന ലേബലും സിനിമ കണ്ടു കഴിഞ്ഞപ്പോഴുള്ള മാക്ബെത്തിന്റെ സാദൃശ്യങ്ങളും പുതുമയായിരുന്നു. മാക്ബെത്തും ജോജിയും . മാക്‌ബത് പഠിക്കുമ്പോൾ സ്ഥിരമായി ഷേക്സ്പിയറിന്റെ നാടകങ്ങളെ വിലയിരുത്തുന്ന ട്രഡീഷണൽ ലെൻസായ ഫേയ്റ്റൽ ഫ്‌ലോ പറയാറുണ്ട് . ഓവർ അംബിഷൻ അല്ലെങ്കിൽ അധികാരഭ്രാന്തിന് അടിമപ്പെട്ട മാക്ബെത്തിന്റെ തകർച്ചയെപ്പറ്റി . ഒഥെല്ലോയിലെ സെക്‌ഷ്വൽ ജലസിയെപ്പോലെ , ഹാംലെറ്റിലെ പ്രോക്റാസ്റ്റിനേഷൻ പോലെ തന്റെ സ്വഭാവത്തിലെ ഈ ഒരു ദൂഷ്യം കാരണം ദാരുണാന്ത്യമേറ്റു വാങ്ങേണ്ടി വരുന്ന മാക്ബെത്. ഡങ്കൻ എന്ന സ്കോട്ടിഷ് രാജാവിനെ ചതിയിലൂടെ കൊലപ്പെടുത്തി അധികാരകസേരയിലേറുകയും തുടർന്ന് , തന്റെ പദവിക്ക് കോട്ടമുണ്ടാക്കുമെന്നു സംശയിക്കുന്ന ഓരോ മനുഷ്യനെയും നിർദയം കൊലപ്പെടുത്തുന്ന മാക്ബെത്തിനെ...