സാറാസ്
സാറാസിലെ നിലപാടുകളെ അപ്പാടെ പുച്ഛിച്ചുകൊണ്ടു പോസ്റ്റുകൾ വായിച്ചപ്പോൾ വിഷമം തോന്നി . കലാമൂല്യമുള്ള സിനിമ എന്ന് നിരൂപക പ്രശംസ നേടുന്ന സിനിമകളിൽ ഒട്ടുമിക്കതും വളരെ ചെറിയൊരു വിഭാഗം മാത്രം കണ്ടു ഒതുങ്ങിപ്പോവുന്ന സാഹചര്യത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്ന സമവാക്യങ്ങളിൽ ചിത്രമെടുത്താലല്ലേ, വിനിമയം ചെയ്യപ്പെടാനുദ്ദേശിക്കുന്ന സന്ദേശം എത്തേണ്ടവരിലേക്കു എത്തുകയുള്ളൂ. ആൾറെഡി എംപോവെർഡ് ആയ ഒരു വിഭാഗത്തിൽ മാത്രമൊതുങ്ങി നിന്ന് സൊ കോള്ഡ് ഇന്റലെക്ച്വൽ ഡിസ്കോഴ്സ്സ് നടത്തി ആത്മരതിയടയാം എന്നതിലപ്പുറം അതിനെതെങ്കിലും സാമൂഹിക ചലനങ്ങൾ സൃഷികാനാകുമോ എന്ന കാര്യം സംശയമാണ് . കളര്ഫുളായ പോസിറ്റീവ് ആയ ഒരു കൊച്ചു സിനിമക്ക് അത്രയും മനോഹരമായി ആളുകളിലേക്ക് ഇറങ്ങാനാകുമെന്നാണു എനിക്ക് അനുഭവപ്പട്ടത് ഇരുപത്തഞ്ചു വയസുള്ള ഒരു പെൺകുട്ടി പ്രസവിക്കേണ്ട എന്ന് പറഞ്ഞു വിവാഹം കഴിക്കുന്നത് എന്തിനാണ് ,അത് വിവാഹത്തിലധിഷ്ഠിതമായ ഹെറ്റെറോനോർമാറ്റിവിറ്റി നിലനിർത്തുകയല്ലേ എന്ന് ചിന്തിക്കാവുന്നതാണ്. എന...