സാറാസ്

 


സാറാസിലെ നിലപാടുകളെ  അപ്പാടെ പുച്ഛിച്ചുകൊണ്ടു പോസ്റ്റുകൾ വായിച്ചപ്പോൾ വിഷമം തോന്നി .

കലാമൂല്യമുള്ള സിനിമ എന്ന് നിരൂപക പ്രശംസ നേടുന്ന സിനിമകളിൽ ഒട്ടുമിക്കതും വളരെ  ചെറിയൊരു   വിഭാഗം മാത്രം  കണ്ടു ഒതുങ്ങിപ്പോവുന്ന സാഹചര്യത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്ന സമവാക്യങ്ങളിൽ 
 ചിത്രമെടുത്താലല്ലേ, വിനിമയം  ചെയ്യപ്പെടാനുദ്ദേശിക്കുന്ന സന്ദേശം  എത്തേണ്ടവരിലേക്കു എത്തുകയുള്ളൂ. ആൾറെഡി എംപോവെർഡ്  ആയ ഒരു വിഭാഗത്തിൽ മാത്രമൊതുങ്ങി  നിന്ന് സൊ കോള്ഡ് ഇന്റലെക്ച്വൽ  ഡിസ്കോഴ്സ്സ് നടത്തി ആത്മരതിയടയാം എന്നതിലപ്പുറം അതിനെതെങ്കിലും സാമൂഹിക ചലനങ്ങൾ സൃഷികാനാകുമോ  എന്ന കാര്യം സംശയമാണ് . 
കളര്ഫുളായ പോസിറ്റീവ്  ആയ  ഒരു കൊച്ചു സിനിമക്ക് അത്രയും മനോഹരമായി ആളുകളിലേക്ക്‌ ഇറങ്ങാനാകുമെന്നാണു എനിക്ക് അനുഭവപ്പട്ടത് 

ഇരുപത്തഞ്ചു വയസുള്ള ഒരു പെൺകുട്ടി പ്രസവിക്കേണ്ട എന്ന് പറഞ്ഞു വിവാഹം കഴിക്കുന്നത്  എന്തിനാണ് ,അത് വിവാഹത്തിലധിഷ്ഠിതമായ   ഹെറ്റെറോനോർമാറ്റിവിറ്റി  
നിലനിർത്തുകയല്ലേ  എന്ന് ചിന്തിക്കാവുന്നതാണ്. എന്നാൽ വിവാഹമെന്ന പേരിൽ ചുറ്റും നടന്നുകൊണ്ടിരിക്കുന്നക് അസംബദ്ധങ്ങളിലേക്കും അത് വ്യക്തികളെ നിർബന്ധിത  
റോളുകളിൽ തളച്ചിട്ടു ശ്വാസം  മുട്ടിക്കുന്ന വ്യവസ്ഥകളെയും  സിനിമ വ്യക്തമായി  കാണിക്കുന്നുണ്ട് . അതിനോടാണ് സാറയും വെറുപ്പ് പ്രകടിപ്പിക്കുന്നതു. 
ഒരു സ്ത്രീക്ക് സ്വതന്ത്രയായി ജീവിക്കാം  എന്ന്  ഒരു  സ്ത്രീ ഫെയ്സ്ബുക്ക് പോസ്ടിടാലും വൈകിട് കഞ്ഞി   വെക്കേണ്ടത് താനാണ്  എന്ന വലിയൊരു യാഥാർഥ്യം  അവളും നേരിടേണ്ടി വരുന്നുണ്ട്.  അത്  ഒരു  നിമിഷം കൊണ്ട് ,കൗണ്ടർ  ആയ  ഒരു  ചിന്ത  കൊണ്ട് മാത്രം റദ്ദു 
ചെയാവുന്ന യാഥാർഥ്യമല്ല.

ജയദേവിക മാഡത്തിന്റെ  ഇന്റർവ്യൂ കടമെടുക്കുകയാണ് . പുസ്തകങ്ങൾ വായിച്ചും വിദ്യാഭ്യാസത്തിലൂടെയും നാം മനസിലാക്കുന്ന മെച്ചപ്പെട്ട മനുഷ്യനായിത്തീരുക എന്ന ബോധം ഒരു വശത്തു കിടപ്പുണ്ട് . എന്നാൽ ജൻഡർ ഇക്വാളിറ്റിയും ഇൻക്ലുസിവ്നെസ്സും ഒക്കെ മനസിലാക്കി നാം  തിരിചു വരുന്നത്  
യാഥാസ്ഥിതികമായ നമ്മുടെ  കുടുംബത്തിലേക്കും സമൂഹത്തിലേക്കുമാണ്‌  എന്ന വൈരുധ്യമുണ്ട് . അവിടെ ജോലിയായില്ലേ എന്ന ചോദ്യം  കേട്ടു വിഷമം തോന്നുമ്പോൾ  ജോലി എന്നത് success in  terms of capitalism ആണെന്ന് നമുക്ക് വെറുതെ ചിന്തിച്ചു സമയം പാഴാക്കാം   എന്ന് മാത്രമേ ഉള്ളു.


പലപ്പോഴായി   തനിക്ക്  പല പ്രണയങ്ങളുണ്ടായിരുന്നെന്നു  വളരെ നിസാരമായി സാറാ പറയുന്നുണ്ട് . പ്രണയത്തിന്റെ ത്യാഗങ്ങളും സഹനങ്ങളും മാത്രം മഹത്വവൽക്കരിച്ചുകൊണ്ടു എണ്ണമറ്റ   സിനിമകലും നരേറ്റീവുകളും  ഒരുവശത്തുള്ളപ്പോഴാണ് കൂളായി ഇതിലൊന്നും വല്യ കാര്യമില്ലെന്ന  ലാഘവം സാറാ പ്രകടിപ്പിക്കുന്നത്. കൂട്ടുവേണമെന്ന മനുഷ്യന്റെ  സ്വാഭാവിക ചോദനമാത്രമാണതെന്നും
അവിടെ   മഹത്വവത്കരണങ്ങളുടെയും  പെണ്ണിനു മാത്രമായി ചാർത്തികൊടുക്കുന്ന    
സ്വഭാവശുദ്ധിയുടെ  മാനദണ്ഡത്തിന്റെയും ആവശ്യകതയില്ലെന്നും അത്രയും ലാഘവത്തോടെ  അവൾ കാണിക്കുന്നു.

 
ഒരു പെൺകുട്ടിക്ക്  വിവാഹം ആവശ്യമുണ്ടോ , കുഞ്ഞുങ്ങൾ വേണമെന്നതു ആരിൽ നിക്ഷിപ്തമായ  കാര്യമാണ് , ഇവയെക്കാളുമൊക്കെയുപരി അവൾക്ക് അവളുടേതായ നിലപാടുകളും കരിയർ ചോയ്‌സുമില്ലേ , കരിയർ ,
കരിയറിൽ നിന്നുള്ള ബ്രേക്ക് ഇവയൊക്കെ എത്രത്തോളം ജൻഡർ ബെയ്‌സ്ഡ് ആയാണ് നിലനിൽക്കുന്നത് , പേരെന്റിങ്ങും മാതൃത്വവുമൊക്കെ ഗ്ലോറിഫിക്കേഷനിലൂടെ എത്രയും ആഴത്തിലാണ് സ്ത്രീയിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്, സ്ത്രീയും പുരുഷനും ഗാർഹിക  ചുമതലകൾ എങ്ങനെയാണ് പങ്കിട്ടെടുക്കേണ്ടത് തുടങ്ങിയവയെല്ലാം  സിനിമ നന്നായി ചർച്ചചെയ്യുന്നുണ്ട് .


സമൂഹം മാത്രമല്ല അധികാരസ്ഥാപനങ്ങൾ ഗവൺമെന്റ് സേവനങ്ങൾ എന്ന് വേണ്ട എല്ലാം പാട്രിയാർകൽ   വ്യവസ്ഥകളിൽ അധിഷ്ടിതമാണ്. "ഇനി വേണ്ട വിട്ടുവീഴ്ച" എന്ന് കണ്ടുകൊണ്ടു പിറ്റേന്ന്  തന്നെ ഞാൻ  ഒരു ഗവൺമെന്റ് ഓഫീസിൽ പോയാൽ തന്നെ സേവനം ലഭിക്കണമെങ്കിൽ ഞാൻ ഇന്നയാളുടെ ഭാര്യയായിരിക്കണം .മകളായിരിക്കണം. നമ്മളുൾപ്പെടയുള്ളവർ ഇന്റെർണലൈസ് ചെയ്ത  ബോധങ്ങളുടെ അടിസ്ഥാനം തകർക്കുക ഒച്ചിന്റെ വേഗതയിൽ മാത്രം  നടക്കുന്ന സംഗതിയാണ് .അത് നിരന്തരമായ ചെറുതും വലുതുമായ കലഹങ്ങളിലൂടെ മാത്രമേ  പൊളിച്ചെഴുതാനാവൂ . അതിനു സാറാസ്   നല്ലൊരു ആൾട്ടർനേറ്റീവ്  ആണ് .    



Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2