Posts

Showing posts from September, 2021

ജലശിഖരങ്ങൾ

 മഞ്ഞുകട്ടകൾ മരവിച്ച ജലശിഖരങ്ങളാണ് . കാറ്റിന്റെ കൈവേരുകൾ തിരകളെ കഴുത്തറ്റം മുക്കുമ്പോൾ പ്രാണവായു വലിച്ചടുപ്പിക്കാൻ പൊഴിച്ചുകളഞ്ഞ പുറംതോടുകൾ . എഴുത്തില്ലാത്തവന്റെ കൈവിരലുകൾ കടലറുത്തു വിട്ട ഐസുകട്ടകളാണ് . മരവിപ്പുമാറുമ്പോൾ ഇൻജെക്ഷൻ സൂചിയൂറ്റിക്കുടിച്ച വേദന     ഉള്ളംകാല് തൊട്ടു തലവരെ തരിച്ചുകയറാൻ  തുടങ്ങും. മരവിച്ച മഞ്ഞു വിരലുകൾക്ക് മഴ  ഒരു അത്ഭുദമാണ്. ഒഴുകിയിറങ്ങിയിട്ടും പെയ്‌തു  കവിഞ്ഞിട്ടും ആവിയായി ഭൂമിയിലേക്കിറങ്ങി വരുന്ന കടലായിക്കഴിഞ്ഞ ഉരുകിയൊലിക്കലുകൾ

ബെർത്ത്മാർക്

  ഖാദർ മൊഹിയുദീനിന്റെ ബെർത്ത്മാർക് എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ പിറന്നുവീഴുന്നത ിനും പലകുറി മുന്നേ എന്റെ കൈക്കുറി വഞ്ചർക്കിടയിൽ വരച്ചിട്ടിരുന്ന ു എന്റെ മതം ഒരു ഗൂഢാലോചനയാണ്. എന്റെ പ്രാർത്ഥനാ യോഗങ്ങൾ ഗൂഡാലോചനാ കേന്ദ്രങ്ങളാണ് . ശാന്തനായി ഞാൻ ശയിക്കുന്നതു ഒരു ഗൂഢാലോചനയാണ് . അറിവിന് നേർക്ക് തിരികൊളുത്താനാക ാത്ത എന്റെ അന്ധകാരത്തിന്റെ  അലകൾ , എന്റെ ജീർണിച്ച വിഴുപ്പുപലകകൾ എല്ലാമൊരു ഗൂഡാലോചനയാണ്. പിറന്നുവീണ പൊൻമണ്ണിൽ വീടില്ലാതാക്കുക  ഒരു ഗൂഡാലോചനയേ അല്ല . കീറിമുറിക്കാത്ത  ഭാരതാംബയെ ധ്യാനിച്ച് എന്നെ കഷ്ണങ്ങളാക്കി നുറുക്കിയുടച്ചെ റിയുന്നതു തീർച്ചയായും ഒരു ഗൂഡാലോചനയല്ല . ക്രിക്കറ്റ് മാച്ചിലെ കറുത്ത കള്ളികൾ ദേശത്തോടുള്ള ആദരവിന്റെ അളവുകോലാണ് . ഞാൻ പിറന്നു വീണയൂഴിയെ എത്രത്തോളം നെഞ്ചോടമർത്തുന് നു എന്നതിലല്ല അന്യരാഷ്ട്രത്തി നോട് എത്രമാത്രം വൈരവിത്തുക്കൾ ഞാൻ ഹൃത്തിലുറപ്പിക് കുന്നവെന്നതിനാണ ് പ്രസക്തി Original Poem   Birthmark Khadar Mohiuddin Long before I was born My name was listed Among the traitors. My religion is a conspiracy My prayer meetings are a conspiracy My lying q...