ജലശിഖരങ്ങൾ
മഞ്ഞുകട്ടകൾ മരവിച്ച ജലശിഖരങ്ങളാണ് .
കാറ്റിന്റെ കൈവേരുകൾ തിരകളെ കഴുത്തറ്റം മുക്കുമ്പോൾ പ്രാണവായു വലിച്ചടുപ്പിക്കാൻ പൊഴിച്ചുകളഞ്ഞ പുറംതോടുകൾ .
എഴുത്തില്ലാത്തവന്റെ കൈവിരലുകൾ കടലറുത്തു വിട്ട ഐസുകട്ടകളാണ് .
മരവിപ്പുമാറുമ്പോൾ ഇൻജെക്ഷൻ സൂചിയൂറ്റിക്കുടിച്ച വേദന
ഉള്ളംകാല് തൊട്ടു തലവരെ തരിച്ചുകയറാൻ തുടങ്ങും.
മരവിച്ച മഞ്ഞു വിരലുകൾക്ക് മഴ ഒരു അത്ഭുദമാണ്.
ഒഴുകിയിറങ്ങിയിട്ടും പെയ്‌തു
കവിഞ്ഞിട്ടും ആവിയായി ഭൂമിയിലേക്കിറങ്ങി വരുന്ന കടലായിക്കഴിഞ്ഞ ഉരുകിയൊലിക്കലുകൾ
Comments
Post a Comment