ബെർത്ത്മാർക്

 ഖാദർ മൊഹിയുദീനിന്റെ ബെർത്ത്മാർക് എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ


പിറന്നുവീഴുന്നതിനും പലകുറി മുന്നേ എന്റെ കൈക്കുറി വഞ്ചർക്കിടയിൽ വരച്ചിട്ടിരുന്ന


എന്റെ മതം ഒരു ഗൂഢാലോചനയാണ്.
എന്റെ പ്രാർത്ഥനാ യോഗങ്ങൾ ഗൂഡാലോചനാ കേന്ദ്രങ്ങളാണ് .

ശാന്തനായി ഞാൻ ശയിക്കുന്നതു ഒരു ഗൂഢാലോചനയാണ് .


അറിവിന് നേർക്ക് തിരികൊളുത്താനാകാത്ത എന്റെ അന്ധകാരത്തിന്റെ അലകൾ ,
എന്റെ ജീർണിച്ച വിഴുപ്പുപലകകൾ എല്ലാമൊരു ഗൂഡാലോചനയാണ്.


പിറന്നുവീണ പൊൻമണ്ണിൽ വീടില്ലാതാക്കുക ഒരു ഗൂഡാലോചനയേ അല്ല .


കീറിമുറിക്കാത്ത ഭാരതാംബയെ ധ്യാനിച്ച് എന്നെ കഷ്ണങ്ങളാക്കി നുറുക്കിയുടച്ചെറിയുന്നതു തീർച്ചയായും ഒരു ഗൂഡാലോചനയല്ല .


ക്രിക്കറ്റ് മാച്ചിലെ കറുത്ത കള്ളികൾ ദേശത്തോടുള്ള ആദരവിന്റെ അളവുകോലാണ് .

ഞാൻ പിറന്നു വീണയൂഴിയെ എത്രത്തോളം നെഞ്ചോടമർത്തുന്നു എന്നതിലല്ല
അന്യരാഷ്ട്രത്തിനോട് എത്രമാത്രം വൈരവിത്തുക്കൾ ഞാൻ ഹൃത്തിലുറപ്പിക്കുന്നവെന്നതിനാണ് പ്രസക്തി



Original Poem 


Birthmark
Khadar Mohiuddin

Long before I was born
My name was listed
Among the traitors.

My religion is a conspiracy
My prayer meetings are a conspiracy
My lying quiet is a conspiracy.

My attempting to wake up is a conspiracy
My desire to have friends is a conspiracy
My ignorance, my backwardness, a conspiracy.

It's no conspiracy
To make me a refugee
In the very country of my birth

It's no conspiracy
To poison the air I breathe
And the space I live in

It's certainly no conspiracy
To cut me to pieces
And then imagine an uncut Bharat.

Cricket matches weigh and measure my patriotism
Never mind my love for my motherland
What is important is how much I hate the other land


Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2