Posts

Showing posts from 2014

മഞ്ഞുപകർന്ന അനുഭവക്കുളിർ

എം ടിയുടെ "മഞ്ഞ്" അനുഭവിച്ചറിഞ്ഞു തർജമയുടെ സ്വര ചേർച്ചകൾ ഉണ്ടായിരുന്നുവെ ങ്കിലും മൂടൽ മഞ്ഞിന്റെ അനുഭവം ഭാഷ ഭേദങ്ങൾക്ക് അപ്പുറമാണ് എന്ന ബോധം ഉള്ളതെന്റെ ഭാഗ്യം! സിനിമ കോട്ടകളിലും വായനാശാലയിലെ ഇരുണ്ട ഇടനാഴികളിലും ഇന്റർനെറ്റ്‌ കഫെകളിലും പരസ്പരം ഉരുമിയും തലോടിയും ഒടുവിൽ ഒറ്റയ്ക്കാക്കപ് പെട്ടു കണ്ണീർ തടാകങ്ങളിൽ ഉപേക്ഷിക്കപ്പെട ്ട അനേകം യൗവനങ്ങളുടെ തലയണകളിൽ ചാരിക്കിടന്ന് വായന........... ........... താളുകൾ മറിക്കാൻ ഇനിയില്ലയെന്നറി ഞ്ഞപ്പോൾ വിമലയുടെ വാക്കുകൾ "അതെ,വരും ".............. . അതി ശൈത്യതിന്റെ മാറാലക്കുടകൾ കൊച്ചു കേരളത്തിൽ ഇല്ലെങ്കിലും ഡിസംബർ മാസമല്ലേ ഞാനും ജനൽപ്പാളികൾ തുറന്നു മൂടൽ മഞ്ഞിന്റെ തലപ്പാവ് ചാർത്തിയ കുന്നിൻ ചെരുവുകൾ കാണാൻ .......പ്രണയത്ത ിന്റെ പാത ചെകുത്താന്റെ കാൽപ്പാടുകൾ ആയതെങ്ങനെനെയെന് നറിയാൻ ......കാഞ്ചനക്ക ൂടാരത്തിൽ താൻ കാത്തിരുന്ന നീലക്കന്നുള്ള രാജകുമാരൻ വന്നണഞ്ഞോ എന്നറിയാൻ ..........തണുത് ത ഓർമകളിൽ , പ്രതീക്ഷയുടെ പച്ചയിൽജീവിക്കു ന്ന വിമലയെ തേടി,....... പെണ്ണിനെ തേടി........... .. സ്വയം തേടി ............... ....... വെറുതെ ...........