Posts

Showing posts from 2020

ഇനി ഒരു കടുകട്ടി നിരൂപണം ആവാം ....

 "ഹലോ കേൾക്കാമോ റേഞ്ച് ഇല്ല... നാശം പിടിച്ച മഴ ....പാലത്തായി , ലൈംഗിക സ്വാതന്ത്ര്യം ,നവമാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ  സൈബർബുള്ളിയിങ് , വിജയലക്ഷ്മിയുടെ കവിതകളെ പറ്റിയുള്ള എന്റെ നിരൂപണം ,  ...എന്തൊക്കെ പോസ്റ്റുകൾ ആണെന്നോ എഴുതി ഷെയർ ചെയാൻ വെച്ചിരിക്കുന്നെ.. പിന്നെ വനിതാരത്നങ്ങൾക്ക് നേരെ യുള്ള തെറിയഭിഷേകവും സോഷ്യൽ മീഡിയ ആക്രമണങ്ങളും ഒറ്റ പോസ്റ്റായി ഷെയർ ചെയ്ത അഭിപ്രായരേഖപെടുത്താനും ഉണ്ട് ." "ആഹ്  ...ധപ്പടിനെ പുകഴ്ത്തി നീയൊരു നിരീക്ഷണം പങ്കുവെച്ചില്ലേ ...അഭ്രപാളിയിലെ സ്ത്രീശബ്ദങ്ങൾ ആണ് ഈ ആഴ്ചത്തെ വെബ്ബിനാറു . നിന്നെ അതിഥിയായി  ക്ഷണിക്കാനാ ഇപ്പൊ ഫോൺ വിളിച്ചത് ." "ഓ അതൊക്കെ റെഡി ." "പിന്നെ വൈഫ് എന്ത്യേ . കൊറോണ ആയെ പിന്നെ ഓൺലൈൻലൊന്നും കാണാറും ഇല്ല മെസ്സേജിന് റിപ്ലയുമില്ല" . "ഓ ലോക്ഡൌൺ എന്നൊക്കെ പറഞ്ഞിട് എന്താ... ഭാര്യയെ ഞാൻ പോലും കാണാറില്ലന്നെ . ഫുഡ് ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും  മോൻ തല്ലിപ്പൊട്ടിക്കുന്നതൊക്കെ അടുക്കിവെക്കാനുമൊക്കെ  ആയി കക്ഷി ഫുൾ ബിസി ആണ് "

130 കോടിയിൽ ഞാനുമില്ല .

Image
130 കോടിയിൽ ഞാനുമില്ല . നൂറ്റമ്പത് കോടിയായാലും ഞാനുണ്ടാവാത്തതു കൊണ്ടു മാത്രം . യോഗക്ഷേമസഭ വെറ്റിലമുറുക്കി   നരവംശശാസ്ത്രം തുപ്പുമ്പോൾ  ഇന്നലെ എന്റെ അപ്പനും ഇന്ന് ഞാനും ഉണ്ടായിരുന്നു . വേതനം തരാൻ നീയെന്തു വേലയാടി ചെയ്യുന്നതെന്നു ം  പറഞ്ഞു കൊങ്ങക്ക് പിടിച്ചു കരണത്തടി കൊള്ളാൻ  അടുക്കളയിൽ ഞാനെന്നുമുണ്ടായ ിരുന്നു. ജടപിടിച്ച് കടത്തിണ്ണയിൽ കേറി കിടന്നാൽ നാട്ടുകാരൊക്കെ ദീനം വന്ന  ചാവുമെന്ന് പറഞ്ഞു പിള്ളാര് മുടിവെട്ടി  ഫോട്ടോയെടുത്ത കൂട്ടത്തിൽ ഞാനുണ്ടായിരുന്ന ു . റേഷൻകാർഡിൽ പേരില്ലാത്തതു കൊണ്ട് പേടിവേണ്ടന്നു  സമൂഹ അടുക്കയിൽ നിന്ന് ചോറ് തരുമെന്ന് . ചാവുന്നെങ്കിൽ വീട്ടിൽ കെടന്ന് ചാവാൻ, വൈറസിനെ വെല്ലുന്ന വേഗത്തിൽ കിലോമീറ്ററുകൾ  താണ്ടുന്ന കൂട്ടത്തിൽ ഞാനുമുണ്ടായിരുന ്നു. പാളത്തിൽ കിടന്നു ചത്തു. ഭാഗ്യം കൊറോണ ചതിച്ചില്ല.  മരിച്ചവരുടെ തിരിച്ചറിയൽ കാർഡ് ചോദിച്ചു ഇനി തല്ലുകൂടിയേനെ. കൊല്ലപ്പെടുമെന് ന് അറിയാമായിരുന്നു   ബീഫു തിന്നാൽ തലയില്ലാതാവുന്ന മറുതയാവുമെന്നും . അപ്പനെപ്പോലെ. കാരണം, കുടിയേറിയവർക്ക് നാടില്ലാതെയാകുന്ന  വെയ്റ്റിംഗ് ലിസ്റ്റിൽ മാത്രം എന്റെ പേരാദ്യമായിട്ടുവന്നിട്ടുണ്ടെന്ന് ഞാനും കേട്ടിരുന്നു

ഇരുട്ടുതിന്നവരുടെ അലാവുദ്ദിൻ കണ്ണുകൾ

Image
സ്‌കൂളിൽ പഠിക്കുമ്പോൾ അന്തര്മുഖനായ കുട്ടിക്ക് മഞ്ഞനിറമായിരുന്നു . "കള്ളുകുടിച്ചു കരളുവീർത്തവർക്കാണ് മഞ്ഞനിറമുണ്ടാവുക ." ഒന്നാം ബെഞ്ചുകാരനും രണ്ടാമനും  അവരുടെ ദിവസങ്ങളോളം നീണ്ട  കണ്ടുപിടിത്തം ഓരോരുത്തരുടെയും ഇലപ്പൊതിയിൽ ചൂടാറാതെ വിളമ്പി . തിങ്കളാഴ്ച സഞ്ചയിക തുറക്കാനുള്ള ബെൽമുഴക്കങ്ങളായിരുന്നു . പിങ്കുനിറത്തിലുള്ള പുറംചട്ടയിൽ വിരുന്നുകാർ കൈവിരൽപൊത്തിപ്പിടിപ്പിച്ചു തന്ന നാണംകൊണ്ടു കുതിർന്ന നോട്ടുകൾ   രേഖാമൂലം സാക്ഷ്യങ്ങളാവുന്ന കൗതുകത്തിന്റെ ദിനം . നീ നോക്കുന്നതിലെല്ലാം മഞ്ഞ നിറമാണോ, മഞ്ഞക്കാമല പിടിച്ചവർക്ക് മുഖത്ത് സൂര്യനുദിക്കുമെന്നു ബയോളജി ടെക്സ്റ്റ് ബുക്കിലുണ്ട് . ഒന്നാംബെഞ്ചുകാർ ചിരിച്ചു . ടീച്ചറെ കാണിച്ച്  ഒപ്പിടാൻ ഓടിവരാറുള്ള തിങ്കളാഴ്ചകളെ  അവൻ മനപ്പൂർവം മറന്നു . പേജുകളുടെ ഒടുക്കം വരെ  കണക്കുകൂട്ടലുകൾ കുത്തിനിറച്ച , സമ്പന്നനെന്ന സ്വയം പ്രഖ്യാപനങ്ങളിൽ വിയർത്ത തുട്ടുകൾ കുടുക്കകൾ മറവു ചെയ്തു . അങ്ങനെയാണവന്  വളർന്നു മെലിഞ്ഞപ്പോൾ , അലാവുദ്ദിന്റെ കണ്ണുകളുണ്ടായത്. നിലാവുനിറയുന്ന ഭൂതത്തിന്റെ കുപ്പികൾ വയറിലൊളിപ്പിച്ച്  അടക്കാ ക്കുരുവിയെപ്പോലെ നടന്നോടിയൊളിക്കാൻ അവൻ പഠിച്ചത് . ©, Asw

ഒളിയമ്പുകൾ

ഇടക്ക് ഞാൻ നിന്റെ കിടപ്പു മുറിയിൽ  ആരുമറിയാതെ ഒളിച്ചു കടന്നു വരാറുണ്ടായിരുന് നു . എഴുതാനറച്ച വാക്കുകളെ ഗ്രില്ല് ചെയ്തെടുത്തു ഇടയ്ക്കിടെ കൊറിക്കുന്ന എണ്ണ പുരണ്ട വസ്ത്രങ്ങൾ കഴുകാതെ കിടപ്പുണ്ടാകും. നഗ്നമായ ഉടല് വിരിച്ച് ഇഴ ജന്തുക്കളുമായി രതിയിലേർപ്പെടുന ്ന പുസ്തകത്താളുകൾ  കട്ടിലിനടിയിൽ നിന്ന് ഞാൻ കണ്ടെടുക്കും. മിനുസമായ വെളുത്ത ഉടലുകളിൽ ചോര തുപ്പി ആനന്ദിക്കുന്ന സാഡിസ്റ്റായ നിന്റെ പേനയുടെ നിബ്ബുകൾ എന്റെ കാലിനടിയിൽ തറഞ്ഞിട്ടുണ്ടാക ും . നിന്റെ വിഷം പുരണ്ട മഷിക്കറ എന്നിൽ കുത്തിവെക്കാൻ നീയെന്നും അതിനെ അലക്ഷ്യമായി വലിച്ചെറിയുന്നത ാണെന്നു എനിക്കറിയാം . പതിവ് പോലെ നിന്റെ മുറിയിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കാനാണെന ്നു വരുത്തിത്തീർക്ക ാൻ  എന്റെ മണം മൂലകളിലുപേക്ഷിച ്ച്  ഞാൻ കടന്നു കളയും ©Aswathy

ഉറങ്ങുന്ന മഴകൾ

 നിനക്കെന്നെ കളഞ്ഞു കിട്ടിയതല്ലേ ? പത്രക്കടലാസിൽ ആരും വായിക്കാൻ മെനക്കെടാത്ത ഒരു പേജിൽ നിന്ന് . ഹൃദയം വിൽക്കാനുണ്ടെന്നു ഒരു കള്ള പരസ്യം തയ്യാറാക്കി  ഇടയ്ക്കിടെ, ഇരുനൂറു രൂപ മുടക്കി ഞാൻ പ്രസിദ്ധീകരിച്ചിരുന്നു . വിശ്വസിക്കാവുന്നതെന്തും സൃഷ്ടിക്കാൻ വാക്കുകൾ കണ്ടെടുക്കുന്ന  വിചിത്രവിദ്യ നിന്നെ പഠിപ്പിച്ചത്  നമ്മുടെ അലമാരകൾ  നിറച്ച് പൊടിപിടിച്ചു കിടക്കുന്ന ആ കടലാസുകെട്ടുകൾ തന്നെയാവും . നാളെ ആറുമണിക്ക് പത്രം വരും . പിന്നെയുള്ള നാലുമണിക്കൂർ നമുക്ക് ചുരുണ്ടുറങ്ങാനുള്ള പായയാണ് അത്   തറയിൽ നിരന്നു കിടക്കുക . മരിച്ചു പോകുന്നവരുടെ വിവരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി  ഹൃദയ സ്തംഭനങ്ങൾ അക്കങ്ങളിലൂടെ പ്രവചിക്കാൻ  ഞാനൊരു സൂത്രവാക്യം നിർമിച്ചിട്ടുണ്ട് . ഒരു മഴയുള്ള ദിവസമെങ്കിലും അക്ഷരങ്ങളെല്ലാം മാഞ്ഞു പോയി  നെടുനീളൻ പേജുകളായി  അത് മരചുവടിൽ ഉപേക്ഷിക്കപ്പെടാൻ  ഞാൻ കാത്തിരിപ്പാണ് . അന്ന് ലോകം മുഴുവൻ നിശ്ചലമായി  നാം രണ്ടുപേർ മാത്രമാണ് ശേഷിക്കുന്നതെന്നു നിന്നെ ഞാൻ വിശ്വസിപ്പിക്കും.  നിന്റെ സകല ബന്ധങ്ങളും ഒരു പേമാരിയിൽ  നശിച്ചുപോയെന്നു  ബോർഡ്‌വെച്ചു ഗേറ്റ് പൂട്ടി  താക്കോൽ ഞാൻ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയും . 

ഇടക്കിടെ എന്നെ കാണാതാവും

ഇടക്കിടെ എന്നെ കാണാതാവും . മരവിച്ചു കെട്ടുപോയ നിന്റെ ഞരമ്പുകളിലോട്ട പ്രദക്ഷിണം നടത്താൻ വീഞ്ഞുപുരണ്ട ശിലാപാളികൾക്കു ഭൂഗര്ഭജലത്തിനായ ി ഞാനെന്നെ തന്നെ കുഴിക്കുകയായിരി ക്കും. ഇടക്കിടെ എന്നെ കാണാതാവും  ഇടക്കിടെയിങ്ങനെ  ഞാൻ കത്തിജ്വലിച്ചു തീരുമ്പോൾ വികിരണത്തിലമർന് നു ശ്വാസം കെട്ടുപോയ നിന്റെ തലച്ചോറിലെ ഉൾച്ചൂടിനെ ആട്ടിപ്പായിക്കാ ൻ  ഭൗമപാളികൾ പിളർന്നിരുണ്ടുക ൂടിയ മേഘങ്ങളെ വിരട്ടിയോടിക്കാ ൻ ഇറങ്ങിപ്പുറപ്പെ ട്ടതായിരിക്കും . ഇടക്കിടെ എന്നെ കാണാതാവും  മഴച്ചൂടിനെ മുഴുവനും മറിച്ചുവിറ്റ് എന്റെ മഞ്ഞുകാലത്തെ ഉരുക്കിത്തീർത്ത  നിന്റെ സമുദ്രജലം ഭൂഖണ്ഡങ്ങളുടെ ഉൾതേരുകളിൽ ഇലയില്ലാക്കൊമ്പ ുകൾപോലും പറിച്ചെടുക്കുമ് പോൾ നിന്നെ വിഴുങ്ങിതീർക്കാ ൻ പൊക്കിള്കൊടിയില േക്ക് ചക്രവാതത്തെ ആവാഹിച്ചിരുത്താ ൻ മറഞ്ഞതാണ് . ഇടക്കിടെ എന്നെ കാണാതാവും . ഞാനറുത്തുമാറ്റി യ നിന്റെ തലയോട്ടിയിലേക്ക ു വെളിച്ചത്തെ തിരിച്ചു വിളിക്കാൻ യുഗാമുഖങ്ങളിലൊര ിക്കലും പെയ്തുതോരാത്ത മഴ  പെറുക്കാൻ നക്ഷത്രങ്ങളിലെ സ്ഫോടനസാധ്യത തിരഞ്ഞ് അണുവായുരുണ്ടുകൂ ടാൻ ഇറങ്ങിപ്പുറപ്പെ ട്ടതായിരിക്കും  🄯Aswathy

Untold Stories of Pillars and Stones; Excerpts from A Journey with Myself....

Image
Each and every piece of stone has a story to tell us if we lend our ears without any hesitance. What would be those hidden tales moving like reels at the cinema hall? What would be those curious words they might have treasured at the deepest corners of their inflexible hearts? They might be having dumb ears to each such interrogations passed to their unshakable existence by every brooding passer-by .They might even be mocking at the sad plight of human beings who are left with a handful years upon the earth unlike their unimaginable life for epochs. They would be laughing at our irresistible zeal with which we effortlessly vanquish everything around us, despite the negligible continuum we own. Perhaps, they would be cursing the entire mankind for piercing into the hardcore of the earth only to stroke them into umpteen number of zigzag pieces.They might not be the mute spectators when we shout at our dear ones with words like ; You are such a cruel being, Your heart is made of stones

രണ്ടാം ക്ലാസ്സുകാരൻ ക്വാറന്റൈനിലാണ് .

രണ്ടാം ക്ലാസ്സിലെ കുട്ടിക്ക് പത്താംക്ലാസ്സുകാരന്റെ ബുദ്ധിവേണമെന്നു അമ്മക്ക് നിർബന്ധമായിരുന്നു . കുട്ടിയുടെ ഭാവിയിലേക്ക് തീ കോരിയിട്ട  വൈറസിനെ അവർ ദിനംതോറും ശപിച്ചു . ആളുകളുടെ ശ്വാസകോശം കുടിച്ചു ചീർത്ത കൊറോണ  അവനെ തികഞ്ഞ  ഒരു അലസനാക്കിയിട്ടുണ്ട് . പഠനത്തിൽ മുൻപത്തെ ശുഷ്‌കാന്തി ഇല്ല . തന്റെ കണ്ണുവെട്ടിച്ചു ഫോണെടുത്തു  ഗെയിം കളിക്കുന്നതിലാണ് ഇപ്പോൾ സദാ ശ്രദ്ധ . സ്കൂളിലെ ഏഴു മണിക്കൂർ നീളുന്ന പഠനമാണ്  ടിവിയിൽ ഒരു മണിക്കൂറായി വെട്ടിച്ചുരുക്കിയത് . അവർ വ്യാകുലപ്പെട്ടു . സംഗീതം, നൃത്തം, ചിത്രംവര എന്നിങ്ങനെ സകല ക്ലാസ്സുകളും മാസങ്ങളായി മുടങ്ങിക്കിടപ്പാണ് . പഠനത്തിൽ നിന്ന് തെന്നിമാറാതിരിക്കാൻ അയലത്തെ കുട്ടിയുമായി  ചങ്ങാത്തമുണ്ടാകാതെ സൂക്ഷിച്ച തന്റെ ക്രാന്ത  ദർശിത്വത്തിൽ അവർ അഭിമാനപുളകിതയായി . ഇല്ലെങ്കിലിപ്പോൾ അപ്പുറത്തു പോയി ഓടിക്കളിച്ചു മുറ്റം മുഴുവൻ വൈറസ് നിറച്ചേനെ. പഠിത്തത്തിൽ കെങ്കേമനാകാൻ , ഭാവിജീവിതം ധനലബ്ദിയിൽ ആറാടാൻ  നല്ലനാളുനോക്കി ഡെലിവറി ഡേറ്റിനു മുൻപ്  വയറു കീറി പുറത്തെടുത്തതാണ് . നക്ഷത്രക്കണക്ക് പിഴക്കില്ല . അവർ ആശ്വസിക്കാൻ ശ്രമിച്ചു . അച്ഛന്റെ നഷ്ടപ്പെട്ട ജീവിതവും  സ്വപ്നവും തിരിച്ചു

പരിഭാഷ -Unburdening Song By Varavara Rao-

Image
ജയിലടക്കപ്പെട്ട തെലുങ്ക്  സാഹിത്യകാരൻ വരവര റാവുവിന്റെ ' UNBURDENING SONG' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ  കടലാഴങ്ങളോടു  ഗോദാവരി പറഞ്ഞു തീർത്ത കണ്ണീർ തുള്ളികൾ കുതിർന്ന കദനകഥകൾ  ആവർത്തിച്ചെണ്ണിപ്പെറുക്കാൻ കിഴക്കൻ കാറ്റിനെപ്പോലെ നീ കടന്നു വന്നു . ജീവാഗ്നിയുടെ അകക്കാമ്പിലേക്കു തന്നെ അഴലാരണ്യങ്ങൾ തുടികൊട്ടുമ്പോൾ മരപ്പച്ചയായി ഞാൻ വാ പൊളിച്ചു . കാഴ്ചക്കന്യമായ വിരൽപ്പാടുകൾ  നമുക്കിടയിൽ എഴുന്നേറ്റുനിൽപ്പുണ്ടായിരുന്നോ ? അനുശാസനകളുടെ ആൾത്തൂണുകൾ  നമ്മിലേക്ക്‌ തന്നെ തുളച്ചുകയറുമ്പോൾ , ഒച്ചയടച്ചു  നാം വാക്കറുക്കുകയാണോ ? കണ്മണിയിൻ കൈവരിക്കോണിൽ പോലും നിന്റെയുടൽനാളം  തെളിഞ്ഞു   പൊങ്ങാതിരിക്കാൻ ഞാൻ   കണ്ണീർച്ചാലുകളൊക്കെയും കൊങ്ങക്കുരുക്കിൽ കുരുതികൊടുത്തു. അനുദിനം മിഴിനീര്ഞ്ഞെട്ടുകൾ  കണ്ഠനാളമൂറ്റി തുളച്ചിറങ്ങുകയാണ് . ഇപ്പോളീ രാവ് , ഗോദാവരിയെ ആഴക്കടൽ മടിത്തട്ടിലേക്ക്  കോരിയെടുക്കുമ്പോൾ ഈ രാവ് തന്നെത്തന്നെ തലോടിപ്പുതക്കുകയാണ് . അപസ്വരങ്ങളായി ദീർഘനിശ്വാസങ്ങളിലമർന്നു  പോയ സ്വരമാധുരികൾ ചിട്ടപ്പെടുത്തുകയാണ് . ഓർമകളിൽ  നിന്നരിച്ചിറങ്ങുന്ന  വിഷാദരാഗങ്ങളിൽ  ഞാൻ മുഖം നനക്കുന്നു . ഇപ്പോളെന്റെ  കഴുത്തറ്റം മു

നിന്റെ നാല് മുഖങ്ങൾ അഥവാ നാല് മുറികൾ .

Image
ഞാനിന്നു വരെ ആവർത്തിച്ചാലോചിച്ച് കണ്ടുപിടിച്ചതൊക്കെ കൂട്ടിനോക്കുമ്പോൾ നിനക്ക് മൊത്തം നാല് മുഖങ്ങളാണുള്ളത്.  നിന്റെ വീട്ടിലെ നാല് മുറികൾ പോലെ . ഓരോ ദിവസത്തിന്റെയും എണ്ണമിഴുക്ക് താഴുമ്പോൾ , ആർക്കും വേണ്ടാത്തതൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്ന നേരിയ വെട്ടമുള്ള മുറിയായാണ് നീയുറങ്ങാൻ കിടക്കുക. നേരം വെളുത്തു തുടുത്തെന്നറിയിച്ച് വണ്ടികൾ ഉച്ചത്തിൽ സൈറൺ വിളിക്കുമ്പോൾ , മിനുറ്റുകൾക്കകം വിഷാദവും വെറുപ്പുമൊക്കെ വാരിക്കളഞ്ഞ് കൈതുടച്ച്  നിഷ്പക്ഷത കുത്തിത്തിരുകി , സുഹൃത്തുക്കൾ വരുമ്പോൾ നമ്മളൊളിഴിച്ചിടാറുള്ള മുറിയായി നീ പരിണമിക്കുന്നത് കാണാം. നിരത്തിലേക്കിറങ്ങുമ്പോൾ ,വഴിവക്കിൽ പരിചയം പുതുക്കാൻ എതിരെ നടന്നു പോകുന്നവരെ കാണുമ്പോൾ , അതിഥി കൾക്കുവേണ്ടി തിടുക്കത്തിൽ ശുചിയാക്കിയ സൽക്കാരമുറിയായി രൂപംപ്രാപിച്ചു നീ പുഞ്ചിരി വരുത്തുതുകണ്ട് ഞാനൂറിചിരിക്കാറുണ്ട്. വൈകുന്നേരം തിരിച്ചെത്തുമ്പോൾ നീയൊരു പത്തായപ്പുരയായി മൂലയിലേക്ക് മാറിയിട്ടുണ്ടാകും . അന്നു വഴക്കിട്ടു തെറ്റിയവരുടെ എണ്ണംപറഞ്ഞ് , മുഖം വീർപ്പിച്ചതിന്റെ കണക്കു കൂട്ടിനോക്കി , പണ്ട് പിണങ്ങിപ്പോയവരയച്ച ചോക്ലേറ്റിന്റെ മധുരമയവറത്ത്,  ഇരുട്ടിലോടിയൊളിക്കുന്ന പത്തായപ

എന്റെ അധോലോക സങ്കേതത്തിലേക്ക്

Image
ഇങ്ങനെ പതിയെ ഇഴഞ്ഞു പൂച്ചക്കുട്ടിയെപ്പോലെ ഇടവിട്ട് ഒഴുകി നടക്കാതെ .  ഒച്ചയടപ്പിക്കുന്ന ചെരുപ്പുകളിട്ടു ,  കാതറ്റം പൊട്ടുന്ന ചുവടുറപ്പിൽ  അടച്ചുപൂട്ടിയ വാതിലിന്റെ തുളയിലൂടെ അകത്തേക്കു പറന്നു വരൂ .   നിന്റെ മൂളലിന്റെ മുറുമുറുപ്പുകളിൽ  ചിറകു കൂട്ടിയിടിച്ച് ചുവരിടിച്ചുവീണ്‌ നീ തലകുനിക്കുമ്പോൾ വെന്റിലേറ്ററിന്റെ മിന്നൽ പിണരിലും ഞാൻ വഴിനിരത്തുകളൊന്നാന്നായടയ്ക്കും .   പിന്നെ പുറത്തേക്കു തുറക്കുന്ന കയറ്റിറക്കങ്ങൾക്ക് വായുവിന്റെ അതിരുകളിൽ നിന്നൊരിക്കലും മറുപടി വിരിയില്ല .  സിമന്റു കുടിച്ചു തടിച്ച ചുവര് തിന്നു തീർത്ത് തീയുഴിയുക മാത്രമാണ് പോംവഴി .  മാറാലയുടെ മറുകഴികൾ വെട്ടിയെടുത്തു ചുവരുകൾ മുഴുവൻ ഞാൻ നമ്മുടെ പ്രായത്തിന്റെ ഭൂപടങ്ങൾ തറച്ചു വെച്ചിട്ടുണ്ട്.  ഒരോന്നുമഴിഞ്ഞു വീഴാൻ കാറ്റിനു കൂട്ടിരിക്കലാണ് എന്റെ വിനോദം .  നിനക്കും ഞാനൊരു വിനോദത്തിന്റെ വഴിച്ചില്ല്‌ കണ്ടു വെച്ചിട്ടുണ്ട്.  ചെമ്പരത്തിനാരുണക്കി ലിറ്റ്മസുടുത്ത് നീലിക്കുന്ന അമ്ലമഴയുണ്ടാക്കുക .   ഭയം രാശിപ്പിഴവിന്റെ കവടികിറുക്കിനു വിട്ടുകൊടുക്ക് . എന്റെ മുറി ഒരു അധോലോക സങ്കേതമാണ് . നമുക്ക് രൂപാന്തരം പ്രാപിച്ച കാഫ്കയുടെ പാറ്റക്കുഞ്ഞുങ്ങളായി പേ

ഉരുക്കഴകുള്ള പെണ്ണിനിരുമ്പിന് (To A Dark Girl )

Image
ഗ്വെൻഡലിന് ബി ബെനറ്റ് എന്ന ആഫ്രിക്കൻ കവയിത്രിയുടെ To A Dark Girl എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ . ഉരുക്കഴകുള്ള പെണ്ണിനിരുമ്പിന് ( To A Dark Girl ) തവിടിരുകിയൊഴുകുന്ന നിന്റെ ഉരുക്കഴകുമായി ഞാൻ പ്രണയത്തിലാണ്.  നിന്റെ മാറിടങ്ങളിൽ ഗോളാകൃതിയിലിരുണ്ട് കൂടിയ കൂരിരുട്ടുമായും . നിന്റെ ഒച്ചയിടങ്ങളിൽ പൊട്ടിയൊലിക്കുന്ന  ശോകരാഗങ്ങളെ ഞാൻ വാരിപ്പുണരുന്നു .  ഒതുങ്ങാതെ അനുനിമിഷം ഇളകിയാടുന്ന  നിന്റെ കൺപോളകളിൽ ഇമവെട്ടുന്ന ഇരുട്ടിനെയും .  ഒഴുക്കിലേക്കു പറിച്ചുനട്ട നിന്റെ കാൽചിലമ്പനക്കങ്ങളിൽ  മറവി കാർന്നു തിന്ന രാജകുമാരിമാരുടെ തിരുശേഷിപ്പുകൾ പതിഞ്ഞിരിക്കുന്നു .  നിന്റെ നാവുകുടയുന്ന വാക്കിറ്റുകളിൽ ചങ്ങല പുരണ്ട  അടിയാളന്റെ തേങ്ങലുകളുറഞ്ഞിരിക്കുന്നു  ഓ , ഉരുക്കഴകുള്ള പെണ്ണിരുമ്പേ , നിന്റെ രാജകീയ പരിവേഷങ്ങളൊക്കെയും ചോരാതെ പിടിച്ചണയ്ക്കൂ ഒരിക്കൽ ചങ്ങലക്കണ്ണി കൊരുത്ത അടിയാളന്റെ ഓര്മയിൻ  കറുപ്പിനെ അറുത്തുമുറിച്ചെറിഞ്ഞുടക്കൂ . നിന്റെ അധരനക്ഷത്രങ്ങളെ മുഴുവനും വിധിയുടെ വര്ണവൈപര്യത്തെ നോക്കി കൊഞ്ഞനം കുത്താനനുവദിക്കൂ . To A Dark Girl I love you for your brownness, And the rounded darkness of your breast, I love

Image
നിന്റെ പേര് പേരില്ലായ്മയുടെ  വാല് വെട്ടി പുനരുജ്ജീവിപ്പി ക്കാൻ ശ്രമിക്കുന്ന വയറുപിളർന്ന ഒരു വാക്കായിരുന്നു. ധ്യാനത്തിലിരിക് കുന്ന മുനിയുടെ കൗതുകത്തിൽ, നിവർന്നിരിക്കുന ്ന ള എന്ന അക്ഷരവുമായി ഞാനതിനെ എന്നും സാദൃശ്യപ്പെടുത് തും . ള യുടെ ചുഴിപ്പ് പ്രാണികളെ കാത്തിരിക്കുന്ന  തവളയുടെ ഉണ്ടക്കണ്ണുകളാണ ് . വാക്കുകൾ ഒരു പരിമിതിയാണ്. ഒരക്ഷരത്തിലതിനു  അവസാനിച്ചേ മതിയാകൂ . ചില്ലക്ഷരങ്ങളിൽ  തൂക്കിയിട്ടു കഴുത്തറക്കാതിരി ക്കാനാണ് എഴുതി മുഴുമിപ്പിക്കാത െ പകുതി നിറുത്തി ഞാൻ നിന്റെ പേരിന്റെ വാലറുത്ത് ഇഴയാൻ വിട്ടത് .

സ്ത്രീശരീരമെന്ന ഉത്പന്നം

Image
സ്ത്രീ ശരീരം കച്ചവടവൽക്കരിക്കപ്പെടുന്നത് പുരുഷന്റെ അടിവസ്ത്രത്തിന്റെ പരസ്യം മുതൽ വിമാനത്തിന്റെ ഞട്ടും ബോൾട്ടും വിൽക്കുന്നിടത്തു വരെ കാണാവുന്നതാണ് .ശരീരത്തിന്റെ മുക്കും മൂലയും ഒളിപ്പിച്ചു നിർത്തി , വെളുത്ത , പ്രായം  കുറഞ്ഞ മമ്മി വിളികളിൽ നിർത്താതെ ,അത്   കാണാൻ വേണ്ടിയെങ്കിലും ആളുകൾ വാങ്ങട്ടെ എന്ന പുളിച്ച കച്ചവട തന്ത്രം . ഒരു വ്യക്തിയുമായി  ബന്ധപ്പെട്ട എന്തെങ്കിലും വിവാദം ഉയർന്നാൽ , അതിൽ ഒരു സ്ത്രീ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിഷയമെന്തുമാകട്ടെ , അവൾക്ക് ഭർത്താവുണ്ടോ , ഉണ്ടെങ്കിൽ എത്ര ? അവിവാഹിത ആണെങ്കിൽ നാട്ടുകാർക്ക് പറയാനുള്ള "വഴിവിട്ട" ബന്ധങ്ങളുടെ കഥകൾ എന്തൊക്കെയാണ് , കുടുംബത്തിൽ നിലവിലുള്ള സ്വരച്ചേർച്ചകൾ എന്തൊക്കെയാണ് . ഇങ്ങനെ ഇക്കിളിയും സഹതാപവും അരിച്ചിറങ്ങുന്ന വിഷയങ്ങളിൽ പി എച് ഡി എടുക്കാനുള്ള  ശ്രമങ്ങളാണ് പിന്നീട് ഒരാഴ്ച .പുരുഷന്റെ കഥകൾക്ക് ചൂടേറുക അതിലൊരു സ്ത്രീ ഉൾപ്പെട്ടിട്ടില്ലെങ്കിൽ മാത്രം, അവന്റെ അവിഹിതബന്ധങ്ങളിലേക്കും മദ്യപാനശീലങ്ങളിലേക്കും നീളും . എന്നാൽ സ്ത്രീശരീരത്തിന്റെയത്ര  മാർക്കറ്റുകൾ അവിടെ അന്യമായതു കൊണ്ട് കൂടുതൽ തിരയാൻ ആരും മെനക്കെടാറില്ല . സോളാറുമായി ബന്ധപ്പെട

പ്രേമം ഒരു തരം രണ്ട് തരം......

Image
വിജയിച്ച പ്രണയകഥകൾക്ക് വായനക്കാർ കുറയുമെന്ന് ഭയപ്പെട്ടു മണിക്കൂറുകളിടവിട്ട് വിരഹം സൃഷ്ടിക്കുന്ന കാമുകിയാകണമെന്നു അയാൾ അഭ്യർത്ഥിച്ചു .  ലഹരിയുടെ ഒഴിവു ദിനങ്ങൾ നൊന്തു പ്രസവിച്ച ഹൃദയമാണ് തന്റേതെന്ന് അയാൾ കുമ്പസരിച്ചു. ശുഷ്‌കിച്ച ബാല്യകാലവും അന്നംതേടലിനായുള്ള വീർപ്പുമുട്ടലുകളും തന്നെയൊരു സൈക്കോയാക്കണം എന്നയാൾക്ക് നിര്ബന്ധമുണ്ടായിരുന്നു.   ഭ്രാന്ത്, മാതാപിതാക്കളുടെ വേർപാട് , വിവേചനബുദ്ധികൾ കേന്ദ്രീകരിച്ചുള്ള പരിഹാസത്തിന്റെ സ്ഥിരം ഇരയാക്കലുകൾ ഇത്യാദി നേർക്കാഴ്ചകൾ തന്റെ കനപ്പെട്ട നോട്ടുപുസ്തകങ്ങളിലെവിടെയെങ്കിലുമുണ്ടോ എന്നയാൾ തിരഞ്ഞു .   പട്ടിണി , പട്ടിണി വേണ്ടേ ? കൊടിയ ദാരിദ്ര്യത്തിൽ ജീവിതത്തിലെ കരടായവൻ എന്നോ മറ്റോ ?  ഔട്ട് ഓഫ് ഫാഷൻ സ്റ്റെയിറ്റ്മെന്റുകൾ ഗോഡൗണുകളിൽ എലിച്ചെള്ളുകൾ തിന്നു കെട്ടികിടക്കുകയാണ് .   നമ്മുടെ രണ്ടുപേരുടെയും അസാമാന്യമായ ബൗദ്ധിക നിലവാരം അതാവട്ടെ വേറിട്ട രീതി .  തുറന്ന വേദികളിൽ സാർവദേശീയ ചർച്ചകളുടെ അടിയൊഴുക്കുകളിൽ മല്ലിടുന്ന , ഇരട്ട പ്രത്യയ ശാസ്ത്രത്തിനിടയിലും വീടെത്തിയാൽ ഇണക്കുരുവികളാകാൻ മാത്രം നേരമുള്ള രണ്ടു ദമ്പതിമാർ , അതാണ് നമ്മുടെ രീതി .  പ്രീയതമനെ ഓർത്തുകൊണ

അടയാളങ്ങൾ

Image
അവളെയാദ്യമായി കാണുമ്പോൾ ഇടംകയ്യിലെ മറുകാണ് ശ്രദ്ധിച്ചതെന്നു അയാൾ പറഞ്ഞു. നോക്കൂ എന്റെ വലം കയ്യിലും അത് പോലെ മറുകുണ്ട് മറുകിലും സമത്വം പാലിച്ചതിൽ അയാൾ അഭിമാനിച്ചു .  കോടിക്കണക്കിനു മനുഷ്യരുടെ എസ്. എസ്. എൽ .സി ബുക്കുകളിലെല്ലാം അടയാളപ്പെടുത്താൻ കറുത്ത നിറമാണ് തിരഞ്ഞെടുത്തതെന്ന് അയാൾ അഭിമാനത്തോടെ പറഞ്ഞു . മറുകിനു കറുത്ത നിറമായതു കൊണ്ടാണ് അത് മറുകായത്.  കറുപ്പ് സവിശേഷതയും അസ്വാഭാവികതയും ആയി തിരിച്ചറിയൽ കാർഡായി തുടരുന്നത് കൊണ്ടാണ് വെളുത്ത മറുകുകൾ നോർമൽ നിറമായതെന്നു അവൾ തിരിച്ചടിച്ചു .  സ്കൂളിൽ പഠിക്കുമ്പോൾ തന്റെ കാമുകി ആയിരുന്നത് പ്രത്യക്ഷത്തിൽ അടയാളങ്ങളൊന്നും ഇല്ലാത്ത കുട്ടിയായിരുന്നു . പാവാട വലിച്ചു കേറ്റി കാലിലടയാളങ്ങൾ തിരയുന്ന അവളോട് സുന്ദരീ നീയാണ് ഇത്തവണ ആനിവേഴ്സറിയിലെ രാജകുമാരി എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഈച്ച പോലെ അവൾക്ക് ചുറ്റും കാമുകന്മാർ പരന്നത് അയാൾ ഓർത്തു .  നിറത്തിന്റെ നോർമലൈസ്ഡ് തിരഞ്ഞെടുപ്പുകൾ റദ്ദ്‌ചെയ്ത ബയോമെട്രിക് കാർഡുകളിൽ ഐഡൻറിറ്റി ഉണ്ടായ ശാസ്ത്ര പുരോഗതിയിൽ അവൾ പുളകം കൊണ്ടു .  ഇനിയൊരു സെൽഫിയാവാം .  എടുക്കുന്ന ഫോട്ടോകളിലെല്ലാം അവൾക് അയാളെക്കാളും പ്രായം തോന്നിക്കുന്നതായി പറഞ്

പെൺമീശ

Image
എന്റെ മൂക്കിനു താഴെ മേൽച്ചുണ്ടിന്റെ വരമ്പത്തു ഞാനൊരു മരം നട്ടിട്ടുണ്ട് . മെഡിക്കൽ സ്റ്റോറിൽ തൂങ്ങിയാടുന്ന കോടാലിക്കാലുകൾക്ക് കടിച്ചു വലിക്കാൻ കൊടുക്കാതെ , കവിളിലേക്കു പന്തലിക്കുമ്പോൾ കൃത്യമായി മുറിച്ചെടുത്തു വളർത്തുന്ന മരം, പുറത്തേക്കഴിച്ചു വിടുന്ന വേരുകളെയാണ് നിങ്ങൾ മീശനാരുകളെന്നു വിളിച്ചു ചെറുതാക്കി കളഞ്ഞത്. ഇലയും കായും പൂവും തായ്തടിയുമൊക്കെ മാംസം തുളച്ചുള്ളിലേക്കു പടരുന്നതിനാലാണ് നിങ്ങളുടെ കണ്പോളകളിലൊരു ചില്ലച്ചുരുൾ പോലും തെളിഞ്ഞു  കാണാത്തത്. അതെന്താണെന്നറിയാമോ ? പൊഴിഞ്ഞു പോകുന്ന ,അനുദിനം പുതുതാകുന്ന ഇലപ്പച്ചകൾക്കു മീതെ കാഴ്ച്ചക്കിരുവശം വെളിച്ചം നൽകി വേരുകളെ തഴച്ചു വളർത്തിയത്? മരമാകെ മുറിച്ചു കളഞ്ഞാലും വേർപെട്ടു പിരിഞ്ഞു പോയെന്നു തോന്നിച്ചു കൊണ്ട്, നഖമറുത്തു മണ്ണുമാന്തിയൊളിച്ചിരിന്നു  തിരിച്ച്‌ വരാൻ തിടുക്കം കൂട്ടുന്ന തണ്ടുറപ്പുള്ള വിരൽ വേരുകളാണ് വിയർപ്പു തുള്ളികൾ വലിച്ചെടുത്തു ഉറച്ചു നിൽക്കുന്നത് .

കപ്പേളയിലെ വികല മാതൃകകൾ

Image
സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളമുള്ള ട്രോളുകളുടെയും സ്റ്റാറ്റസുകളുടെയും അതിപ്രസരം കണ്ടുണ്ടായ അമിത പ്രതീക്ഷ കൊണ്ടാണോ എന്നറിയില്ല പ്രതീക്ഷകൾക്കൊത്തുയരുന്ന അനുഭവമായിരുന്നില്ല സിനിമകണ്ടപ്പോളുണ്ടായത് . നടീനടന്മാരുടെ നാച്ചുറൽ ആക്റ്റിംഗും സിനിമയുടെ ഗ്രാമീണ തുളുമ്പുന്ന മിഴിവാർന്ന ഷോട്ടുകളുമൊഴിച്ചാൽ പ്രതീക്ഷയെ നിറക്കുന്നതിനു പര്യാപ്തമായില്ല എന്ന് വേണം പറയാൻ . അത്യധികം ശ്രദ്ധയാകർഷിക്കുന്ന സാമൂഹിക പ്രശ്നത്തിന്റെ തിരഞ്ഞെടുപ്പ് മികച്ചതായെങ്കിലും അതിനായി അവലംബിച്ച വഴികൾ നിലവിലുള്ള പല  വികലമായ മാതൃകകൾക്കും  ശക്തിപകരുന്നതാണ് . 1 . കടല് കാണാൻ കൊതിക്കുന്ന നിഷ്കളങ്കയായ പെൺകുട്ടി തന്നിലടിച്ചേല്പിക്കപ്പെട്ട അസ്വാതന്ത്ര്യത്തെ മറികടക്കാൻ, അവൾക്ക് ചുറ്റിലും നിർമിക്കപ്പെട്ട ചങ്ങല മുറിക്കാനുള്ള ധൈര്യമുണ്ടാകാൻ ഒരു പുരുഷാവതാരത്തിന്റെ സഹായത്തോടു കൂടി  മാത്രമേ സാധ്യമാവുകയുള്ളോ? ഇനിയത് കെട്ടിക്കഴിഞ്ഞാൽ നീ എവിടെ വേണമെങ്കിലും പൊയ്ക്കോ എന്ന് കേട്ട് തഴമ്പിച്ച അംഗീകരിക്കപ്പെട്ട ലൈസൻസ് ഉള്ളിൽ അറിയാതെ നാച്ചുറലൈസ്ട്  ചെയ്തതുകൊണ്ടാണോ. നായകൻറെ പീഡന ശ്രമങ്ങളിൽ നിന്ന് മോചിതയാകുമ്പോഴും  റോയ് എന്ന രക്ഷകനോടൊപ്പമാണ് പിന്നീടും കടലുകാണ

പരിഭാഷ ...മത്സുവോ ബാഷോ

Image
മത്സുവോ ബാഷോയുടെ  summer grass എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ...... വേനലരിച്ചെടുത്തു പൊള്ളുന്ന കച്ചികോലുകൾ ഒടുവിലൊടുങ്ങാതെ ഇമവെട്ടിയൊഴിഞ്ഞു ചോരാത്തതു വാളെടുത്തു വീറുതിർത്തുണങ്ങിപ്പോയവരുടെ കിനാക്കാഴ്ചകൾ മാത്രം ..... Poem : The summer grasses. All that remains Of warriors’ dreams.

പ്രണയമെന്നിലൊഴുകിപ്പരക്കുമ്പോൾ..

Image
നിസാർ ഖബാനിയുടെ When I Love എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ . പ്രണയമെന്നിലൊഴുകിപ്പരക്കുമ്പോൾ  മിനുട്ടുസൂചികൾ ക്യാരംസ് കളിക്കുന്നത് എന്റെ കൈവെള്ളയിലാണെന്നാണ് എനിക്ക് തോന്നുക . ഭൂമിയിലെ സകലതിനെയും കാൽക്കീഴിലാക്കിസൂര്യനിലേക്കു കുതിക്കുന്ന കുതിരയുടെ കടിഞ്ഞാൺ മുറുക്കുന്ന അരുണനായി ഞാനപ്പോൾ കിരീടമണിയും. പ്രണയ നാളങ്ങളെന്നിൽ പൊഴിഞ്ഞു വീഴുമ്പോൾ കണ്ണുകൾക്കൊരിക്കലും ചെന്നെത്താനാകാത്ത , ഒഴുകിയൊലിക്കുന്ന വെളിച്ചത്തുണ്ടുകളായി ഞാനിഴകീറി പിരിയും . പ്രണയമെന്നിൽ കവിഞ്ഞൊഴുകുമ്പോൾ എന്റെ നോട്ടുപുസ്തകങ്ങളിൽ എഴുത്താണി ചുരന്ന വരികളെല്ലാം തൊട്ടാവാടിയും പോപ്പിച്ചെടിയും കുരുക്കുന്ന പാടങ്ങളായി പരിവർത്തനം ചെയ്യപ്പെടും . ഞാൻ പ്രണയരേണുക്കളിലമരുമ്പോൾ എന്റെ വിരൽത്തുമ്പുകളിൽ നിന്ന് പ്രളയജലമിരച്ച് കയറും . നാവിൽ പുൽക്കൊടികൾ കിളിർത്തു വള്ളിപ്പടർപ്പുകൾ കെട്ടിപ്പിണയും. പ്രണയമെന്നെ കുടിച്ചു വറ്റിക്കുമ്പോൾ ഞാൻ ഘടികാര ചുവയുള്ള പടിക്കെട്ടിനു പുറത്താണ് . ഒരു സ്ത്രീയിലേക്കു എന്റെ പ്രണയാഗ്നി ആളിപടരുമ്പോൾ മരങ്ങളെല്ലാം ഇലകളുരിച്ചു കളഞ്ഞ് നഗ്‌നമായ ഉടലുകളുമായി എന്നിലേക്കോടിയണയും. Poem: When I love I feel that I am the king of time I pos

വിവാദങ്ങളും മാർക്കറ്റ് സ്ട്രാറ്റജികളും

പി ജി ക്ക് തീസിസ് ചെയ്തത് മുഖ്യധാരാ പ്രശനങ്ങളിൽ നിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാൻ മനഃപൂർവ്വം സൃഷ്ടിക്കപ്പെടുന്ന കോൺട്രോവേർസികളെപ്പറ്റിയാണ് . കോൺട്രോവേർസി ഒരു തീപ്പൊരിയാണ്. നോക്കെത്താദൂരത്തു തിരിച്ചറിയപ്പെടാതെ കിടക്കുന്ന വൈക്കോൽത്തുറുവുനിനെപ്പോലും പൊള്ളിച്ചു തീഗോളങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള വഴിമരുന്നുകൾ. നിലവിലുള്ള പ്രശ്നങ്ങളിലേക്കൊന്നും കണ്ണെത്താതിരിക്കാൻ ആളുകളുടെ "വ്രണപ്പെടുന്ന"വികാരങ്ങളിലേക്കു ചൂണ്ടയിട്ട് കൊളുത്തിയാൽ മതി. അതിനു പിറകെ വായ്ത്താരികൾ പരന്നു ഒരു ശബ്ദകോലാഹലം ഉണ്ടാകുമ്പോഴേക്കും യഥാർത്ഥത്തിൽ അടിസ്ഥാനം വരെ ഊറ്റിഎടുക്കുന്ന പ്രശ്നങ്ങൾ മറക്കപ്പെട്ടിട്ടുണ്ടാകും .അല്ലെങ്കിൽ ന്യൂ നോർമൽ ആയി മാറിയിട്ടുണ്ടാകും . ആ ചുരുങ്ങിയ കാലയളവിൽ ഓണത്തിനിടക്ക് പുട്ടുകച്ചവമായി, മതിയാവോളം ജനശ്രദ്ധയാകര്ഷിക്കപ്പെട്ടാൽ വോട്ടുബാങ്ക് ചോർന്നു പോകുമെന്നുള്ള ഭയം കാരണം മാറ്റിവെയ്ക്കപ്പെട്ട പലതീരുമാനങ്ങൾ പോലും ആരുമറിയാതെ നടപ്പിലാക്കാക്കി ലാഭം കൊയ്യാം. കൊടുമ്പിരി കൊള്ളുന്ന സങ്കീര്ണതകൾക്കിടയിൽ ഒച്ചവെയ്ക്കാനാളുണ്ടാവുകയില്ല .കൊറോണ താണ്ഡവത്തിലേക്കു ആളുകൾ കണ്ണും നട്ടിരികുമ്പോൾ ഒരു വശത്തു കൂടെ വന്ന് സച്ചിനേക്ക

കറ നല്ലതാണ്

കവിതകൾ ആത്മാവിൽ രാപ്പാടിയുടെ ചിലമ്പുകൾ സൂക്ഷിക്കുന്നുവെന്നു കീറ്റ്‌സ് പഠിപ്പിച്ച പാഠങ്ങൾ ഞരമ്പുകളിൽ വർണ്ണ വര്ഷം തെളിയാൻ ഓർക്കുക നല്ലതാണ് . പുൽനാമ്പിൽ സൂര്യതേജസ് കണ്ടു കോരിത്തരിച്ച കവിതാതലമുറകളുടെ ഭാരം ചുമന്നു വെളുപ്പാൻ കാലത്തു മഴയത്തു പൊട്ടിമുളച്ച ജൈവചേതനയെ വാഴ്ത്തിപ്പാടണമെന്നു ഉറപ്പിച്ചു . ചുമച്ചു തുപ്പിയ രക്തക്കറ മുളച്ചു നിൽക്കുന്നുണ്ട് മനുഷ്യന്റെ അസ്ഥി നുറുക്കിയ ക്ഷയം ഇരുട്ടത്തു വീട് തപ്പാൻ ഇറങ്ങി പുറപ്പെട്ടതാണ് . വയ്ക്കോൽ തുറുവിലെ മഞ്ചാടിക്കുരുക്കൾ ... ഹ ഹ ഹ ഇന്നത്തേക്കുള്ള വരികളായി.. കറ നല്ലതാണ് .....

നിങ്ങൾക്ക് വാക്കുണ്ടാവുന്നത്

Image
നിങ്ങൾക്ക് വാക്കുണ്ടാവുന്നത് വാക്കില്ലാതെയായവരുടെ തിരഞ്ഞെടുപ്പുകളുടെ ശവസംസ്കാരവേളയിലാണ് . നിങ്ങളുടെ ഉയരുന്ന ഒച്ചയുടുക്കുകൾ ,താഴ്ന്ന പ്രതലങ്ങളിലേക്ക് തിരയനക്കങ്ങൾ പോലുമിളകാത്ത വണ്ണം, ഭ്രൂണാവസ്ഥയിലേ കെടുത്തുന്ന മറുമരുന്നുകളായിനിങ്ങളുടെ പേരുകൾ സൂക്ഷിച്ച നിശ്ശബ്ദതതകളുടെ  മരവിപ്പുകളിലാണ് . നിങ്ങളിൽ നിന്നത്രയും അകലത്തിൽ ഒരു വിള്ളൽ പോലും നിങ്ങളുടെ വീടിനെ പ്രകമ്പനം കൊള്ളിക്കാത്ത വണ്ണം , ഒച്ചകൾ ഇഴകീറിപ്പിരിച്ചു മരവിപ്പ് മണ്ണിലൊഴുക്കുന്ന ആണവനിലയങ്ങളിൽ മെരുക്കിയ കവചങ്ങളുടെ നിഴലുകളിലാണ്. Pic Courtesy - Painting tiled the Scream By    Edvard Munch

മുതലാളിത്തം നിങ്ങളെ ഇരകളാക്കുമ്പോൾ....Review of the movie ' Is Love Enough Sir'..

Image
ഞാനും നിങ്ങളും നമുക്ക് ചാർത്തപ്പെട്ട പ്രിവിലേജുകൾ കൊണ്ടും തിരഞെടുക്കാൻ നിർബന്ധിതരായ ജീവിത രീതികൾ കൊണ്ടും തികച്ചും അസമത്വത്തിലാഴ്ന ്ന രണ്ടു ക്‌ളാസ്സുകളിൽ പെടുന്നവരാണെന്ന ു കരുതുക .നിങ്ങളെ പ്പോലെയുള്ളൊരാള ായിയാണ് നിങ്ങൾ എന്നെ പരിഗണിക്കുന്നത് ‌ എന്ന് വിചാരിക്കുക . പക്ഷെ ഞാൻ സമത്വത്തിന്റെ പടിക്കെട്ടിൽ നിങ്ങൾക്ക് കീഴെയാണെന്നു നിങ്ങൾ അറിയാതെ തന്നെ എന്നിൽ വേരോടിയിട്ടുണ്ട ാവും ! . ഇനി നാം തുല്യരാണെന്നു വിശ്വസിക്കാൻ ഞാൻ തയ്യാറാണെങ്കിലു ം ,എന്റെ ക്ലാസ്സിലും ,ഉയർന്ന ക്ലാസ്സിലും അങ്ങനെയുള്ള വിശ്വാസങ്ങളിൽ ഉയിർത്തെഴുന്നേറ ്റ എന്നെ ഒരിക്കലും സ്വീകരിക്കുകയില ്ലെന്ന യാഥാർഥ്യവും ഭയവും കാരണം ഇപ്പോളിരിക്കുന് ന ക്ലാസ്സിൽ തന്നെ തുടരാനും അണ്ഈക്വൽ ആണെന്ന് പറയാനും ഞാൻ തന്നെ നിര്ബന്ധിതനാവും  . എന്റെ വഴിയിടങ്ങളും സുപരിതരായ വ്യക്തിത്വങ്ങളു മെല്ലാം എന്റെ ഭൂതകാലം , ക്ലാസ് ഐഡന്റിറ്റി , ജൻഡർ ഐഡന്റിറ്റി എന്നിങ്ങനെ മാറ്റിനിർത്താൻ ഉപയോഗിക്കുന്ന ലേബലുകൾ നിരന്തരം ഓര്മപ്പെടുത്തിക ൊണ്ടേയിരിക്കും . രത്ന വേലക്കാരിയാണ് . ഗ്രാമത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക് കാനായി , തനിക്കൊപ്പമുള്ള വരെ കൈപിടിച്ചുയർത്ത ാനായി നഗ