ഇനി ഒരു കടുകട്ടി നിരൂപണം ആവാം ....
"ഹലോ കേൾക്കാമോ റേഞ്ച് ഇല്ല... നാശം പിടിച്ച മഴ ....പാലത്തായി , ലൈംഗിക സ്വാതന്ത്ര്യം ,നവമാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ സൈബർബുള്ളിയിങ് , വിജയലക്ഷ്മിയുടെ കവിതകളെ പറ്റിയുള്ള എന്റെ നിരൂപണം , ...എന്തൊക്കെ പോസ്റ്റുകൾ ആണെന്നോ എഴുതി ഷെയർ ചെയാൻ വെച്ചിരിക്കുന്നെ.. പിന്നെ വനിതാരത്നങ്ങൾക്ക് നേരെ യുള്ള തെറിയഭിഷേകവും സോഷ്യൽ മീഡിയ ആക്രമണങ്ങളും ഒറ്റ പോസ്റ്റായി ഷെയർ ചെയ്ത അഭിപ്രായരേഖപെടുത്താനും ഉണ്ട് ." "ആഹ് ...ധപ്പടിനെ പുകഴ്ത്തി നീയൊരു നിരീക്ഷണം പങ്കുവെച്ചില്ലേ ...അഭ്രപാളിയിലെ സ്ത്രീശബ്ദങ്ങൾ ആണ് ഈ ആഴ്ചത്തെ വെബ്ബിനാറു . നിന്നെ അതിഥിയായി ക്ഷണിക്കാനാ ഇപ്പൊ ഫോൺ വിളിച്ചത് ." "ഓ അതൊക്കെ റെഡി ." "പിന്നെ വൈഫ് എന്ത്യേ . കൊറോണ ആയെ പിന്നെ ഓൺലൈൻലൊന്നും കാണാറും ഇല്ല മെസ്സേജിന് റിപ്ലയുമില്ല" . "ഓ ലോക്ഡൌൺ എന്നൊക്കെ പറഞ്ഞിട് എന്താ... ഭാര്യയെ ഞാൻ പോലും കാണാറില്ലന്നെ . ഫുഡ് ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മോൻ തല്ലിപ്പൊട്ടിക്കുന്നതൊക്കെ അടുക്കിവെക്കാനുമൊക്കെ ആയി കക്ഷി ഫുൾ ബിസി ആണ് "