ഒളിയമ്പുകൾ

ഇടക്ക് ഞാൻ നിന്റെ കിടപ്പു മുറിയിൽ 
ആരുമറിയാതെ ഒളിച്ചു കടന്നു വരാറുണ്ടായിരുന്നു .

എഴുതാനറച്ച വാക്കുകളെ ഗ്രില്ല് ചെയ്തെടുത്തു ഇടയ്ക്കിടെ കൊറിക്കുന്ന എണ്ണ പുരണ്ട വസ്ത്രങ്ങൾ കഴുകാതെ കിടപ്പുണ്ടാകും.

നഗ്നമായ ഉടല് വിരിച്ച് ഇഴ ജന്തുക്കളുമായി രതിയിലേർപ്പെടുന്ന പുസ്തകത്താളുകൾ 
കട്ടിലിനടിയിൽ നിന്ന് ഞാൻ കണ്ടെടുക്കും.

മിനുസമായ വെളുത്ത ഉടലുകളിൽ ചോര തുപ്പി ആനന്ദിക്കുന്ന സാഡിസ്റ്റായ നിന്റെ പേനയുടെ നിബ്ബുകൾ എന്റെ കാലിനടിയിൽ തറഞ്ഞിട്ടുണ്ടാകും .

നിന്റെ വിഷം പുരണ്ട മഷിക്കറ എന്നിൽ കുത്തിവെക്കാൻ നീയെന്നും അതിനെ അലക്ഷ്യമായി വലിച്ചെറിയുന്നതാണെന്നു എനിക്കറിയാം .

പതിവ് പോലെ നിന്റെ മുറിയിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കാനാണെന്നു വരുത്തിത്തീർക്കാൻ 
എന്റെ മണം മൂലകളിലുപേക്ഷിച്ച് 
ഞാൻ കടന്നു കളയും

©Aswathy

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2