130 കോടിയിൽ ഞാനുമില്ല .



130 കോടിയിൽ ഞാനുമില്ല .
നൂറ്റമ്പത് കോടിയായാലും ഞാനുണ്ടാവാത്തതുകൊണ്ടു മാത്രം .


യോഗക്ഷേമസഭ വെറ്റിലമുറുക്കി 
നരവംശശാസ്ത്രം തുപ്പുമ്പോൾ 
ഇന്നലെ എന്റെ അപ്പനും ഇന്ന് ഞാനും ഉണ്ടായിരുന്നു .


വേതനം തരാൻ നീയെന്തു വേലയാടി ചെയ്യുന്നതെന്നു

 പറഞ്ഞു കൊങ്ങക്ക് പിടിച്ചു കരണത്തടി കൊള്ളാൻ 
അടുക്കളയിൽ ഞാനെന്നുമുണ്ടായിരുന്നു.


ജടപിടിച്ച് കടത്തിണ്ണയിൽ കേറി കിടന്നാൽ നാട്ടുകാരൊക്കെ ദീനം വന്ന 

ചാവുമെന്ന് പറഞ്ഞു പിള്ളാര് മുടിവെട്ടി 

ഫോട്ടോയെടുത്ത കൂട്ടത്തിൽ ഞാനുണ്ടായിരുന്നു .
റേഷൻകാർഡിൽ പേരില്ലാത്തതു കൊണ്ട് പേടിവേണ്ടന്നു 
സമൂഹ അടുക്കയിൽ നിന്ന് ചോറ് തരുമെന്ന് .


ചാവുന്നെങ്കിൽ വീട്ടിൽ കെടന്ന് ചാവാൻ,
വൈറസിനെ വെല്ലുന്ന വേഗത്തിൽ കിലോമീറ്ററുകൾ 

താണ്ടുന്ന കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
പാളത്തിൽ കിടന്നു ചത്തു.


ഭാഗ്യം കൊറോണ ചതിച്ചില്ല. 
മരിച്ചവരുടെ തിരിച്ചറിയൽ കാർഡ് ചോദിച്ചു

ഇനി തല്ലുകൂടിയേനെ.


കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു 
ബീഫു തിന്നാൽ തലയില്ലാതാവുന്ന മറുതയാവുമെന്നും.
അപ്പനെപ്പോലെ.


കാരണം,

കുടിയേറിയവർക്ക് നാടില്ലാതെയാകുന്ന 

വെയ്റ്റിംഗ് ലിസ്റ്റിൽ മാത്രം എന്റെ പേരാദ്യമായിട്ടുവന്നിട്ടുണ്ടെന്ന് ഞാനും കേട്ടിരുന്നു


Comments

Post a Comment

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2