'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

പെണ്ണുങ്ങളുടെ പ്രണയം രഹസ്യമാക്കി ഏതെങ്കിലും മൂലയിൽ പൊടിപിടിച്ചു മായ്ക്കപ്പെടേണ്ടതും അവരുടെ മരണത്തോടൊപ്പം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകേണ്ടതുമാണ്. അല്ലെങ്കിൽ ആൺ അഹന്ത കലിതുള്ളി കൊലപാതകങ്ങൾ സൃഷ്ടിച്ചെന്ന് വരും. അതൊരു സ്വാഭാവികമായ സംഗതിയല്ല. അവൾ നല്ലനടപ്പിന്റെ ലക്ഷ്മണരേഖ മുറിച്ചുകടന്നവളാണ്. സിനിമയുടെ ഭാഷണത്തിൽ , അത്തരത്തിലുള്ളവരെ വിവാഹംകഴിക്കുന്നത് , 'പെട്ടുപോകുന്ന' 'നിഷ്കളങ്കരായ" ചില "മണ്ടന്മാരാണ്". പാവം 'ഇരയാക്കപ്പെട്ടവർ' !!!!!!!! പെണ്ണിന്റെ പൂർവകാല പ്രണയം കഥാതന്തുവാകാൻ ഒന്നുകിൽ പെണ്ണ് കൊല്ലപ്പെടണം അല്ലെങ്കിൽ അവൾക്ക് മരണം സംഭവിക്കണം . ജീവിച്ചിരിക്കുമ്പോൾ അതൊരു സാധാരണ വിഷയമായി ദഹിക്കാൻ കഴിയില്ല. തൊണ്ടയിൽകുടുങ്ങുകയേ ഉള്ളൂ . ആണുങ്ങളുടെ പൂർവകാല പ്രേമം പറയാൻ ഈ വക വളച്ചുകെട്ടലൊന്നും വേണ്ട. അത് സർവ സാധാരണമായ സംഗതിയല്ലേ??? അതിനി പിടിക്കപ്പെട്ട് നീരസം തോന്നിയാലും പെണ്ണുങ്ങൾ അങ്ങ് ക്ഷമിച്ചോളും . തന്റെ ഭാര്യ പൂർവ്വകാമുകനുമായി ഒളിച്ചോടും മുമ്പേ താൻ കല്യാണം കഴിച്ചെന്നത് അച്ഛൻ കഥാപാത്രത്തിനു വളരെയധികം ആശ്വാസം നൽകുന്നുണ്ട്. അവളുടെ ചാരിത്ര്യം കൈമോശം വന്നില്ലലോ ...ഹാവൂ.. "അമ്മാവൻ എത്ര കുലീനൻ "!!!! അമ്മയുടെ പ്രണയത്തിനു അമ്മയുടെ മനസ്സിൽ മാത്രമായിരുന്നു വലുപ്പവും വ്യാപ്തിയുമെന്നു , അങ്ങനെയല്ലാതിരുന്നിട്ടു കൂടി അങ്ങനെ അവതരിപ്പിക്കപ്പെടാൻ മകൻ പാടുപെടുന്നുമുണ്ട്.. അപ്പോൾ അത് ഒരാളുടെ മനസ്സിൽ മാത്രം കെട്ടുപൊട്ടിച്ചിറങ്ങിയ ഒരു പൈങ്കിളി കഥയായി അകാലമരണത്തിനടിമയായല്ലോ . അച്ഛന്റെ അഹന്തക്ക് ആശ്വാസമായി...("എവിടുന്നു കിട്ടി ഉണ്ണീ നിനക്കിത്ര ധൈര്യം ") അച്ഛനോ ? ഏയ് അത് വിശുദ്ധമായ പ്രേമം . പണ്ടത്തെ പോലെ ഇന്നും കാമുകി കാണണമെന്ന് പറഞ്ഞാൽ ഏതു പാതിരാത്രിയും വന്നെത്തി ഞെട്ടിച്ചു കളയും . അത് ക്ഷമിക്കാവുന്നത്തെ ഉള്ളു ..അച്ഛൻ സ്ത്രീയല്ലാത്തിടത്തോളം...ഇല്ലെങ്കിൽ അച്ഛന് ദേഷ്യം വരും.. അത് പഴയകാലമല്ലേ ,അന്ന് സ്വാതന്ത്ര്യബോധത്തിനു അതിർവരമ്പുകൾ ഉണ്ടായിരുന്നതല്ലേ എന്നാകും എതിർവാദം . പ്രേമം പുനഃസ്ഥാപിക്കാൻ അച്ഛൻ തുനിഞ്ഞിറങ്ങുന്നത് പിന്നെ കഴിഞ്ഞ ജന്മത്തിലാണല്ലോ !!!! എന്നാലും താനൊരു മണ്ടൻ .. ഭാര്യയുടെ പൂർവ്വകാലം കുഴിച്ചുനോക്കാതെ വഞ്ചിക്കപ്പെട്ടവൻ . സഭാഷ് .

Comments

Popular posts from this blog

REMNANTS OF AN ANEMIC LOVE-2