മഞ്ഞുപകർന്ന അനുഭവക്കുളിർ
എം ടിയുടെ "മഞ്ഞ്" അനുഭവിച്ചറിഞ്ഞു
തർജമയുടെ സ്വര ചേർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും
മൂടൽ മഞ്ഞിന്റെ അനുഭവം ഭാഷ ഭേദങ്ങൾക്ക് അപ്പുറമാണ് എന്ന ബോധം ഉള്ളതെന്റെ
ഭാഗ്യം! സിനിമ കോട്ടകളിലും വായനാശാലയിലെ ഇരുണ്ട ഇടനാഴികളിലും ഇന്റർനെറ്റ്
കഫെകളിലും പരസ്പരം ഉരുമിയും തലോടിയും ഒടുവിൽ ഒറ്റയ്ക്കാക്കപ്പെട്ടു കണ്ണീർ തടാകങ്ങളിൽ ഉപേക്ഷിക്കപ്പെട്ട അനേകം യൗവനങ്ങളുടെ തലയണകളിൽ ചാരിക്കിടന്ന് വായന...................... താളുകൾ മറിക്കാൻ ഇനിയില്ലയെന്നറിഞ്ഞപ്പോൾ വിമലയുടെ വാക്കുകൾ "അതെ,വരും "...............
അതി ശൈത്യതിന്റെ മാറാലക്കുടകൾ കൊച്ചു കേരളത്തിൽ ഇല്ലെങ്കിലും ഡിസംബർ
മാസമല്ലേ ഞാനും ജനൽപ്പാളികൾ തുറന്നു മൂടൽ മഞ്ഞിന്റെ തലപ്പാവ് ചാർത്തിയ
കുന്നിൻ ചെരുവുകൾ കാണാൻ .......പ്രണയത്തിന്റെ പാത ചെകുത്താന്റെ കാൽപ്പാടുകൾ ആയതെങ്ങനെനെയെന്നറിയാൻ ......കാഞ്ചനക്കൂടാരത്തിൽ താൻ കാത്തിരുന്ന നീലക്കന്നുള്ള രാജകുമാരൻ വന്നണഞ്ഞോ എന്നറിയാൻ ..........തണുത്ത ഓർമകളിൽ , പ്രതീക്ഷയുടെ പച്ചയിൽജീവിക്കുന്ന വിമലയെ തേടി,....... പെണ്ണിനെ തേടി............. സ്വയം തേടി ...................... വെറുതെ ..............ഒരു ദിവാസ്വപ്നത്തി ലെ ബാലരിഷ്ടതകൾ ക്കപ്പുറം തോന്നലുകളിലെ എന്റെ ഓർമകളിലെ മൂടൽ മഞ്ഞു ഉരുകുന്നത് ഇനി എന്നാണാവോ!!!!!!!!!............. തിരിഞ്ഞു നോക്കിയപ്പോൾ തെന്നിമറിഞ്ഞ പുസ്തകതാളുകളുമായി മേശക്കാലുകൽ മാടി വിളിക്കുന്നു............. എന്റെ ചെറിയ ലോകത്തിലേക്ക് തിരിച്ചു പോകുവാൻ ........!!!!!!!!!!
Comments
Post a Comment