വിവാദങ്ങളും മാർക്കറ്റ് സ്ട്രാറ്റജികളും

പി ജി ക്ക് തീസിസ് ചെയ്തത് മുഖ്യധാരാ പ്രശനങ്ങളിൽ നിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാൻ മനഃപൂർവ്വം സൃഷ്ടിക്കപ്പെടുന്ന കോൺട്രോവേർസികളെപ്പറ്റിയാണ് . കോൺട്രോവേർസി ഒരു തീപ്പൊരിയാണ്. നോക്കെത്താദൂരത്തു തിരിച്ചറിയപ്പെടാതെ കിടക്കുന്ന വൈക്കോൽത്തുറുവുനിനെപ്പോലും പൊള്ളിച്ചു തീഗോളങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള വഴിമരുന്നുകൾ. നിലവിലുള്ള പ്രശ്നങ്ങളിലേക്കൊന്നും കണ്ണെത്താതിരിക്കാൻ ആളുകളുടെ "വ്രണപ്പെടുന്ന"വികാരങ്ങളിലേക്കു ചൂണ്ടയിട്ട് കൊളുത്തിയാൽ മതി. അതിനു പിറകെ വായ്ത്താരികൾ പരന്നു ഒരു ശബ്ദകോലാഹലം ഉണ്ടാകുമ്പോഴേക്കും യഥാർത്ഥത്തിൽ അടിസ്ഥാനം വരെ ഊറ്റിഎടുക്കുന്ന പ്രശ്നങ്ങൾ മറക്കപ്പെട്ടിട്ടുണ്ടാകും .അല്ലെങ്കിൽ ന്യൂ നോർമൽ ആയി മാറിയിട്ടുണ്ടാകും . ആ ചുരുങ്ങിയ കാലയളവിൽ ഓണത്തിനിടക്ക് പുട്ടുകച്ചവമായി, മതിയാവോളം ജനശ്രദ്ധയാകര്ഷിക്കപ്പെട്ടാൽ വോട്ടുബാങ്ക് ചോർന്നു പോകുമെന്നുള്ള ഭയം കാരണം മാറ്റിവെയ്ക്കപ്പെട്ട പലതീരുമാനങ്ങൾ പോലും ആരുമറിയാതെ നടപ്പിലാക്കാക്കി ലാഭം കൊയ്യാം. കൊടുമ്പിരി കൊള്ളുന്ന സങ്കീര്ണതകൾക്കിടയിൽ ഒച്ചവെയ്ക്കാനാളുണ്ടാവുകയില്ല .കൊറോണ താണ്ഡവത്തിലേക്കു ആളുകൾ കണ്ണും നട്ടിരികുമ്പോൾ ഒരു വശത്തു കൂടെ വന്ന് സച്ചിനേക്കാൾ വേഗത്തിൽ വേണമെങ്കിൽ സെഞ്ച്വറി അടിക്കാം കേട്ടോ എന്ന് മെല്ലെ പറഞ്ഞിട്ട് പോകുന്ന പെട്രോൾ വില കാണുന്നില്ലേ . കോറോണയിൽ കുടുങ്ങിയവരിലേക്കും ഒടുങ്ങിയവരിലേക്കും ഒറ്റപ്പെട്ടവരിലേക്കും വിരലുകൾ നീളാതെയാവുമ്പോൾഅതിർത്തി തർക്കങ്ങൾ പൊടുന്നനെ രൂക്ഷമാകുന്നു . ബലിയാടുകൾ നിരക്കുന്നു .ജനശ്രദ്ധ അങ്ങോട്ടേക്ക് വെച്ച് പിടിക്കുന്നു. കൊറോണ ഡിം . കൊറോണ ഒരു കോമ്പറ്റിഷൻ ഐറ്റം ആയി മാറി. നീ എന്നെ തൊട്ടാൽ നിന്നെ തൊടുന്നവരൊക്കെ പെടുമെന്ന ന്യൂ നോർമൽ .


പുസ്തകങ്ങളിലും പെയിന്റിങ്ങ്‌കളിലും ചലച്ചിത്രങ്ങളിലും ഒക്കെ പലതരത്തിലുള്ള സബ്‌വെൻഷൻ കൾ പങ്കുവെക്കുന്നുണ്ട്.സ്ത്രീകൾക്ക് തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം നിർണ്ണയിക്കാൻ തക്കതായ അധികാരം നൽകുന്ന നാട്ടുനടപ്പിനെ പരാമർശിക്കുമ്പോൾ, അത്തരം വിഷയങ്ങളിലേക്ക് ഒരു വിധത്തിലും ചർച്ചയുണ്ടാകാതിരിക്കാൻ കേവലമ് ജനവികാരം ഉടലെടുക്കുന്ന പല ഡൈവേര്ഷനുകളിലേക്കും കല്ലുകൾ വലിച്ചെറിഞ് പന്തംകൊളുത്തിപ്പടയുണ്ടാക്കുകയായിരുന്നു എന്നു തിസീസ് നായി എടുത്ത മാതൊരുഭാഗൻ വായിക്കുമ്പോൾ തോന്നി . ജാതി , മതം, പെണ്ണ്, മണ്ണ് എന്നിങ്ങനെ ശുദ്ധിയുടെ പെരുക്കപ്പട്ടികയുടെ നേർത്ത അതിർവരമ്പുകൾ പോലും പൊട്ടിച്ചാൽ മതി നിങ്ങളുടെ അസ്വാതന്ത്ര്യത്തിലേക്കാണ് ഞാൻ വിരൽചൂണ്ടുന്നത് എന്നു പറഞ്ഞാൽ പോലും ആ സ്വാതന്ത്ര്യം നമുക്ക് വേണ്ട എന്നു പ്രഖ്യാപിക്കപ്പെടും .പ്യൂരിറ്റി നിലനിന്നാൽ മാത്രമേ സ്റ്റാറ്റസ് കോ നിലനിൽക്കുകയുള്ളൂ എന്നുള്ളതിനാൽ അത് നിലനിർത്താൻ ആവശ്യമായ കണ്ണികളായ മതം, ജാതി, പെണ്ണ് എന്നിങ്ങനെയുള്ളത്തിലേക്കൊക്കെ ഉള്ള പൊളിച്ചെഴുതുകൾ എന്ത് വിലകൊടുത്തും എതിർക്കാൻ പവർ നിലനിർത്തുന്ന വിഭാഗം ശ്രമിക്കും . അവർ ഒന്ന് മൂളിയാൽ മതി പൈഡ് പെപ്പർ വിളിക്കുമ്പോൾ എലികളായി ഉറങ്ങിക്കിടക്കുന്നവര്പോലും എഴുന്നേറ്റു വരും . എന്നാൽ ഉണ്ടാകുന്നതും ഉണ്ടാക്കപ്പെടുന്നതുമായ വിവാദങ്ങൾ ഒന്നൊന്നായി നിരക്കുമ്പോൾ നേട്ടങ്ങൾ പലതാണ് . നിലവിലുള്ള പ്രശ്നങ്ങൾ മറവിയിലാണ്ടുപോകും , വിവാദങ്ങളിൽ പുകഞ്ഞ ഓരോ കണ്ണിക്കും മുന്പെങ്ങുമില്ലാത്ത വിധം ലാഭവുമുണ്ടാകുകയും ചെയ്യും . 


മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സെറ്റിന് തീയിട്ടു .കേട്ടുകേൾവി പോലുമില്ലാത്ത സംഘടന ഒരു വിവാദം ഉണ്ടാക്കി നാലാളറിയുന്നു . മതമഹിമയുടെ പാരമ്പര്യം ഉറപ്പിക്കാൻ, നിർമിക്കപ്പെട്ട ചരിത്രത്തിന്റെ പിന്ബലത്തിൽ ചൂഷണമാണെന്നു തിരിച്ചറിയപ്പെടുകപോലും ചെയ്യാത്ത ലേബലുകലുകളിൽ അണികളെ നിരത്തുന്ന കണ്ണികൾക്ക് ഉണർവോടെ നേട്ടം .സിനിമയുടെ കലാമൂല്യമെത്ര തന്നെ ആയാലും ആ ചിത്രം ഒന്ന് കണ്ടിരിക്കാൻ സിനിമ കാണാത്ത ആൾ പോലും ചിന്തിക്കുമെന്ന മറുപുറം .

വാരിയംകുന്നൻ ചിത്രം നിർമാണവേളയിൽ . മതമെന്ന വിശുദ്ധപശുവിനു മുറിവേൽക്കാതിരിക്കാൻ തലങ്ങും വിലങ്ങും ആളുകൾ ഇറങ്ങുന്നു . പിന്തുണക്കുന്നവർ, വെളിച്ചപ്പാട് തുള്ളുന്നവർ .. . പലവിധത്തിലായി ചിതറിക്കിടക്കുന്ന തങ്ങളുടെ വിഭാഗത്തിലെ ഓരോരുത്തരെയും ഏകീകരിപ്പിക്കാൻ ശ്രമിക്കുന്ന പവർ കയ്യാളുന്ന വിഭാഗത്തിന് പുതിയ ഊർജം . പിന്തുണയിലും ബഹിഷ്കരങ്ങളിലും പിൻപറ്റി മുക്കിലും മൂലയിലും ഇങ്ങനെയൊരു ചിത്രമുണ്ടെന്നു അറിയിക്കാനായതിന്റെ കച്ചവട മൂല്യം മറുവശത്തു . വിവാദങ്ങൾ ഉണ്ടാകുന്നവയാണെങ്കിലും ഉണ്ടാക്കുന്നവയാണെങ്കിലും ഓരോ കണ്ണിക്കും അജണ്ടയാകട്ടെ ഉല്പന്നമാകട്ടെ,പ്രോഡക്റ്റ് എളുപ്പത്തിൽ വിൽക്കാം

Comments

Post a Comment

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2