പ്രണയമെന്നിലൊഴുകിപ്പരക്കുമ്പോൾ..

നിസാർ ഖബാനിയുടെ When I Love എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ .



പ്രണയമെന്നിലൊഴുകിപ്പരക്കുമ്പോൾ മിനുട്ടുസൂചികൾ ക്യാരംസ് കളിക്കുന്നത് എന്റെ കൈവെള്ളയിലാണെന്നാണ് എനിക്ക് തോന്നുക .

ഭൂമിയിലെ സകലതിനെയും കാൽക്കീഴിലാക്കിസൂര്യനിലേക്കു കുതിക്കുന്ന കുതിരയുടെ കടിഞ്ഞാൺ മുറുക്കുന്ന അരുണനായി ഞാനപ്പോൾ കിരീടമണിയും.


പ്രണയ നാളങ്ങളെന്നിൽ പൊഴിഞ്ഞു വീഴുമ്പോൾ കണ്ണുകൾക്കൊരിക്കലും ചെന്നെത്താനാകാത്ത , ഒഴുകിയൊലിക്കുന്ന വെളിച്ചത്തുണ്ടുകളായി ഞാനിഴകീറി പിരിയും .

പ്രണയമെന്നിൽ കവിഞ്ഞൊഴുകുമ്പോൾ എന്റെ നോട്ടുപുസ്തകങ്ങളിൽ എഴുത്താണി ചുരന്ന വരികളെല്ലാം തൊട്ടാവാടിയും പോപ്പിച്ചെടിയും കുരുക്കുന്ന പാടങ്ങളായി പരിവർത്തനം ചെയ്യപ്പെടും .


ഞാൻ പ്രണയരേണുക്കളിലമരുമ്പോൾ എന്റെ വിരൽത്തുമ്പുകളിൽ നിന്ന് പ്രളയജലമിരച്ച് കയറും .

നാവിൽ പുൽക്കൊടികൾ കിളിർത്തു വള്ളിപ്പടർപ്പുകൾ കെട്ടിപ്പിണയും.

പ്രണയമെന്നെ കുടിച്ചു വറ്റിക്കുമ്പോൾ ഞാൻ ഘടികാര ചുവയുള്ള പടിക്കെട്ടിനു പുറത്താണ് .


ഒരു സ്ത്രീയിലേക്കു എന്റെ പ്രണയാഗ്നി ആളിപടരുമ്പോൾ മരങ്ങളെല്ലാം ഇലകളുരിച്ചു കളഞ്ഞ് നഗ്‌നമായ ഉടലുകളുമായി എന്നിലേക്കോടിയണയും.




Poem:

When I love

I feel that I am the king of time

I possess the earth and everything on it

and ride into the sun upon my horse.


When I love

I become liquid light

invisible to the eye

and the poems in my notebooks

become fields of mimosa and poppy.


When I love

the water gushes from my fingers

grass grows on my tongue

when I love

I become time outside all time.


When I love a woman

all the trees

run barefoot toward me…



Painting courtesy - The Kiss by Gustav Klimt

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2