ചട്ടിയും കലവും അടുക്കളയിൽ കമഴ്ന്നിരുന്നു സൊറപറയുകയാണ് . " നീ കണ്ടാടി , നമ്മളൊരുമിച്ച് ഇങ്ങോട്ടു കേറി വന്നതാണ് ഇന്നേ വരെ അയാളൊന്നു മുട്ടി നോക്കിയിട്ടുണ്ട ോ കാലമാടൻ ! അയാൾക്ക് തീണ്ടലാണ് ." "ഏത് " "കേട്ടിട്ടില്ലേ നീ അയിത്തം, അയിത്തം അപ്പൂപ്പൻ പറഞ്ഞ് കേട്ടിരിക്കണ്. പാടത്തു വിളയണ കനി എടുത്തു നുറുക്കി വെട്ടി വായിലാക്കാം, എന്നാലും വിളവെടുത്തവരെ തൊട്ടുകൂടാന്ന് ." ആഹ്ഹ് അതിപ്പഴും ഉണ്ടെടി " "എവിടെ " "ഇവിടെ തന്നെ, ഈ മനിഷ്യമാർക്ക് തമ്മിൽ ഇപ്പഴും അയിത്തമാണ് , ഇന്നാള് ചേച്ചി അങ്ങേരോട് പറേണുണ്ടായിരുന് നു തൊട്ടുകൂടാ ,വിളക്കുകത്തിക് കാൻ കൊച്ചിനോട് പറയാൻ .. അപ്പഴെ ഞാൻ പറയാൻ വന്നതാണ് കൂടുതൽ അയിത്തം നിങ്ങള്‍ തമ്മില്‍ തന്നെ വേണോ ചേച്ചി ഇതില്ലാര്ന്നെ പിന്നെ ഈ കൊച്ചുണ്ടാവോന്ന ു ." "ശരിയാ . ഇങ്ങേർക്ക് നമ്മളോട് അയിത്തമാണെടി നമ്മളെയെന്നെങ്ക ിലും തൊട്ടിരിക്കണാ .. ചുട്ടുപൊള്ളി അടുപ്പത്തു കിടന്നു പൊള്ളി നീറുമ്പോ കരി പിടിച്ചിരിന്നപ് പോ ഒന്ന് വെള്ളം തളിച്ചാ ." "ഓ ശരിയാണ് അയാൾക്ക് അയിത്തമാണ് . നമ്മള് ഉരുകിത്തീരണ ചോറ് ഉള്ളിലിറങ്ങും നമ്മളോട് അയ...
Comments
Post a Comment