ഇടക്കിടെ എന്നെ കാണാതാവും

ഇടക്കിടെ എന്നെ കാണാതാവും .

മരവിച്ചു കെട്ടുപോയ നിന്റെ ഞരമ്പുകളിലോട്ട പ്രദക്ഷിണം നടത്താൻ വീഞ്ഞുപുരണ്ട ശിലാപാളികൾക്കു ഭൂഗര്ഭജലത്തിനായി ഞാനെന്നെ തന്നെ കുഴിക്കുകയായിരിക്കും.


ഇടക്കിടെ എന്നെ കാണാതാവും 
ഇടക്കിടെയിങ്ങനെ ഞാൻ കത്തിജ്വലിച്ചു തീരുമ്പോൾ വികിരണത്തിലമർന്നു ശ്വാസം കെട്ടുപോയ നിന്റെ തലച്ചോറിലെ ഉൾച്ചൂടിനെ ആട്ടിപ്പായിക്കാൻ 
ഭൗമപാളികൾ പിളർന്നിരുണ്ടുകൂടിയ മേഘങ്ങളെ വിരട്ടിയോടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതായിരിക്കും

.


ഇടക്കിടെ എന്നെ കാണാതാവും 
മഴച്ചൂടിനെ മുഴുവനും മറിച്ചുവിറ്റ്
എന്റെ മഞ്ഞുകാലത്തെ ഉരുക്കിത്തീർത്ത നിന്റെ സമുദ്രജലം
ഭൂഖണ്ഡങ്ങളുടെ ഉൾതേരുകളിൽ ഇലയില്ലാക്കൊമ്പുകൾപോലും പറിച്ചെടുക്കുമ്പോൾ നിന്നെ വിഴുങ്ങിതീർക്കാൻ പൊക്കിള്കൊടിയിലേക്ക് ചക്രവാതത്തെ ആവാഹിച്ചിരുത്താൻ മറഞ്ഞതാണ് .


ഇടക്കിടെ എന്നെ കാണാതാവും .
ഞാനറുത്തുമാറ്റിയ നിന്റെ തലയോട്ടിയിലേക്കു വെളിച്ചത്തെ തിരിച്ചു വിളിക്കാൻ യുഗാമുഖങ്ങളിലൊരിക്കലും പെയ്തുതോരാത്ത മഴ 
പെറുക്കാൻ നക്ഷത്രങ്ങളിലെ സ്ഫോടനസാധ്യത തിരഞ്ഞ് അണുവായുരുണ്ടുകൂടാൻ ഇറങ്ങിപ്പുറപ്പെട്ടതായിരിക്കും


 🄯Aswathy


Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

ഇരകളും ജോജിയും മാക്ബെത്തും

ഇനി ഒരു കടുകട്ടി നിരൂപണം ആവാം ....