അടുക്കള കാണാത്ത ആണുങ്ങൾ


ചട്ടിയും കലവും അടുക്കളയിൽ കമഴ്ന്നിരുന്നു സൊറപറയുകയാണ് .

" നീ കണ്ടാടി ,
നമ്മളൊരുമിച്ച് ഇങ്ങോട്ടു കേറി വന്നതാണ് 
ഇന്നേ വരെ അയാളൊന്നു മുട്ടി നോക്കിയിട്ടുണ്ടോ കാലമാടൻ !
അയാൾക്ക് തീണ്ടലാണ് ."

"ഏത് "

"കേട്ടിട്ടില്ലേ നീ അയിത്തം, അയിത്തം 
അപ്പൂപ്പൻ പറഞ്ഞ് കേട്ടിരിക്കണ്. പാടത്തു വിളയണ കനി എടുത്തു നുറുക്കി വെട്ടി വായിലാക്കാം,
എന്നാലും വിളവെടുത്തവരെ തൊട്ടുകൂടാന്ന് ."
ആഹ്ഹ് അതിപ്പഴും ഉണ്ടെടി "

"എവിടെ "

"ഇവിടെ തന്നെ, ഈ മനിഷ്യമാർക്ക് തമ്മിൽ ഇപ്പഴും അയിത്തമാണ് , ഇന്നാള് ചേച്ചി അങ്ങേരോട് പറേണുണ്ടായിരുന്നു 
തൊട്ടുകൂടാ ,വിളക്കുകത്തിക്കാൻ കൊച്ചിനോട് പറയാൻ ..
അപ്പഴെ ഞാൻ പറയാൻ വന്നതാണ് കൂടുതൽ അയിത്തം നിങ്ങള് തമ്മില് തന്നെ വേണോ ചേച്ചി 
ഇതില്ലാര്ന്നെ പിന്നെ ഈ കൊച്ചുണ്ടാവോന്നു ."

"ശരിയാ . 
ഇങ്ങേർക്ക് നമ്മളോട് അയിത്തമാണെടി 
നമ്മളെയെന്നെങ്കിലും തൊട്ടിരിക്കണാ ..
ചുട്ടുപൊള്ളി അടുപ്പത്തു കിടന്നു പൊള്ളി നീറുമ്പോ കരി പിടിച്ചിരിന്നപ്പോ ഒന്ന് വെള്ളം തളിച്ചാ ."

"ഓ ശരിയാണ് 
അയാൾക്ക് അയിത്തമാണ് .
നമ്മള് ഉരുകിത്തീരണ ചോറ് ഉള്ളിലിറങ്ങും നമ്മളോട് അയിത്തമാണ് .
പെണ്ണുങ്ങൾക്കേ നമ്മളെ തൊടാൻ പാടുള്ളു ."
"അയാള് അപ്പൂപ്പന്റെ ജന്മിയുടെ പ്രേതമാണ് "


Pic courtesy - Painting titled woman cooking in the kitchen by Fernando Amorsolo

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

ഇരകളും ജോജിയും മാക്ബെത്തും

ഇനി ഒരു കടുകട്ടി നിരൂപണം ആവാം ....