'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ
പെണ്ണുങ്ങളുടെ പ്രണയം രഹസ്യമാക്കി ഏതെങ്കിലും മൂലയിൽ പൊടിപിടിച്ചു മായ്ക്കപ്പെടേണ്ടതും അവരുടെ മരണത്തോടൊപ്പം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകേണ്ടതുമാണ്. അല്ലെങ്കിൽ ആൺ അഹന്ത കലിതുള്ളി കൊലപാതകങ്ങൾ സൃഷ്ടിച്ചെന്ന് വരും. അതൊരു സ്വാഭാവികമായ സംഗതിയല്ല. അവൾ നല്ലനടപ്പിന്റെ ലക്ഷ്മണരേഖ മുറിച്ചുകടന്നവളാണ്. സിനിമയുടെ ഭാഷണത്തിൽ , അത്തരത്തിലുള്ളവരെ വിവാഹംകഴിക്കുന്നത് , 'പെട്ടുപോകുന്ന' 'നിഷ്കളങ്കരായ" ചില "മണ്ടന്മാരാണ്". പാവം 'ഇരയാക്കപ്പെട്ടവർ' !!!!!!!! പെണ്ണിന്റെ പൂർവകാല പ്രണയം കഥാതന്തുവാകാൻ ഒന്നുകിൽ പെണ്ണ് കൊല്ലപ്പെടണം അല്ലെങ്കിൽ അവൾക്ക് മരണം സംഭവിക്കണം . ജീവിച്ചിരിക്കുമ്പോൾ അതൊരു സാധാരണ വിഷയമായി ദഹിക്കാൻ കഴിയില്ല. തൊണ്ടയിൽകുടുങ്ങുകയേ ഉള്ളൂ . ആണുങ്ങളുടെ പൂർവകാല പ്രേമം പറയാൻ ഈ വക വളച്ചുകെട്ടലൊന്നും വേണ്ട. അത് സർവ സാധാരണമായ സംഗതിയല്ലേ??? അതിനി പിടിക്കപ്പെട്ട് നീരസം തോന്നിയാലും പെണ്ണുങ്ങൾ അങ്ങ് ക്ഷമിച്ചോളും . തന്റെ ഭാര്യ പൂർവ്വകാമുകനുമായി ഒളിച്ചോടും മുമ്പേ താൻ കല്യാണം കഴിച്ചെന്നത് അച്ഛൻ കഥാപാത്രത്തിനു വളരെയധികം ആശ്വാസം നൽകുന്നുണ്ട്. അവളുട