ഉറങ്ങുന്ന മഴകൾ
നിനക്കെന്നെ കളഞ്ഞു കിട്ടിയതല്ലേ ? പത്രക്കടലാസിൽ ആരും വായിക്കാൻ മെനക്കെടാത്ത ഒരു പേജിൽ നിന്ന് . ഹൃദയം വിൽക്കാനുണ്ടെന്നു ഒരു കള്ള പരസ്യം തയ്യാറാക്കി ഇടയ്ക്കിടെ, ഇരുനൂറു രൂപ മുടക്കി ഞാൻ പ്രസിദ്ധീകരിച്ചിരുന്നു . വിശ്വസിക്കാവുന്നതെന്തും സൃഷ്ടിക്കാൻ വാക്കുകൾ കണ്ടെടുക്കുന്ന വിചിത്രവിദ്യ നിന്നെ പഠിപ്പിച്ചത് നമ്മുടെ അലമാരകൾ നിറച്ച് പൊടിപിടിച്ചു കിടക്കുന്ന ആ കടലാസുകെട്ടുകൾ തന്നെയാവും . നാളെ ആറുമണിക്ക് പത്രം വരും . പിന്നെയുള്ള നാലുമണിക്കൂർ നമുക്ക് ചുരുണ്ടുറങ്ങാനുള്ള പായയാണ് അത് തറയിൽ നിരന്നു കിടക്കുക . മരിച്ചു പോകുന്നവരുടെ വിവരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി ഹൃദയ സ്തംഭനങ്ങൾ അക്കങ്ങളിലൂടെ പ്രവചിക്കാൻ ഞാനൊരു സൂത്രവാക്യം നിർമിച്ചിട്ടുണ്ട് . ഒരു മഴയുള്ള ദിവസമെങ്കിലും അക്ഷരങ്ങളെല്ലാം മാഞ്ഞു പോയി നെടുനീളൻ പേജുകളായി അത് മരചുവടിൽ ഉപേക്ഷിക്കപ്പെടാൻ ഞാൻ കാത്തിരിപ്പാണ് . അന്ന് ലോകം മുഴുവൻ നിശ്ചലമായി നാം രണ്ടുപേർ മാത്രമാണ് ശേഷിക്കുന്നതെന്നു നിന്നെ ഞാൻ വിശ്വസിപ്പിക്കും. നിന്റെ സകല ബന്ധങ്ങളും ഒരു പേമാരിയിൽ നശിച്ചുപോയ...