അടയാളങ്ങൾ

അവളെയാദ്യമായി കാണുമ്പോൾ ഇടംകയ്യിലെ മറുകാണ് ശ്രദ്ധിച്ചതെന്നു അയാൾ പറഞ്ഞു.

നോക്കൂ എന്റെ വലം കയ്യിലും അത് പോലെ മറുകുണ്ട് മറുകിലും സമത്വം പാലിച്ചതിൽ അയാൾ അഭിമാനിച്ചു . 

കോടിക്കണക്കിനു മനുഷ്യരുടെ എസ്. എസ്. എൽ .സി ബുക്കുകളിലെല്ലാം അടയാളപ്പെടുത്താൻ കറുത്ത നിറമാണ് തിരഞ്ഞെടുത്തതെന്ന് അയാൾ അഭിമാനത്തോടെ പറഞ്ഞു .

മറുകിനു കറുത്ത നിറമായതു കൊണ്ടാണ് അത് മറുകായത്. 
കറുപ്പ് സവിശേഷതയും അസ്വാഭാവികതയും ആയി തിരിച്ചറിയൽ കാർഡായി തുടരുന്നത് കൊണ്ടാണ് വെളുത്ത മറുകുകൾ നോർമൽ നിറമായതെന്നു അവൾ തിരിച്ചടിച്ചു . 

സ്കൂളിൽ പഠിക്കുമ്പോൾ തന്റെ കാമുകി ആയിരുന്നത് പ്രത്യക്ഷത്തിൽ അടയാളങ്ങളൊന്നും ഇല്ലാത്ത കുട്ടിയായിരുന്നു . പാവാട വലിച്ചു കേറ്റി കാലിലടയാളങ്ങൾ തിരയുന്ന അവളോട് സുന്ദരീ നീയാണ് ഇത്തവണ ആനിവേഴ്സറിയിലെ രാജകുമാരി എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഈച്ച പോലെ അവൾക്ക് ചുറ്റും കാമുകന്മാർ പരന്നത് അയാൾ ഓർത്തു . 

നിറത്തിന്റെ നോർമലൈസ്ഡ് തിരഞ്ഞെടുപ്പുകൾ റദ്ദ്‌ചെയ്ത ബയോമെട്രിക് കാർഡുകളിൽ ഐഡൻറിറ്റി ഉണ്ടായ ശാസ്ത്ര പുരോഗതിയിൽ അവൾ പുളകം കൊണ്ടു . 

ഇനിയൊരു സെൽഫിയാവാം . 
എടുക്കുന്ന ഫോട്ടോകളിലെല്ലാം അവൾക് അയാളെക്കാളും പ്രായം തോന്നിക്കുന്നതായി പറഞ് അവൾ ഫോട്ടോകളോരോന്നും ഡിലീറ്റ് ചെയ്തു കൊണ്ടിരുന്നു

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2