നിന്റെ പേര് പേരില്ലായ്മയുടെ വാല് വെട്ടി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന വയറുപിളർന്ന ഒരു വാക്കായിരുന്നു.


ധ്യാനത്തിലിരിക്കുന്ന മുനിയുടെ കൗതുകത്തിൽ, നിവർന്നിരിക്കുന്ന ള എന്ന അക്ഷരവുമായി ഞാനതിനെ എന്നും സാദൃശ്യപ്പെടുത്തും .


ള യുടെ ചുഴിപ്പ് പ്രാണികളെ കാത്തിരിക്കുന്ന തവളയുടെ ഉണ്ടക്കണ്ണുകളാണ് .


വാക്കുകൾ ഒരു പരിമിതിയാണ്.
ഒരക്ഷരത്തിലതിനു അവസാനിച്ചേ മതിയാകൂ .


ചില്ലക്ഷരങ്ങളിൽ തൂക്കിയിട്ടു കഴുത്തറക്കാതിരിക്കാനാണ് എഴുതി മുഴുമിപ്പിക്കാതെ പകുതി നിറുത്തി
ഞാൻ നിന്റെ പേരിന്റെ വാലറുത്ത് ഇഴയാൻ വിട്ടത് .

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2