ഉരുക്കഴകുള്ള പെണ്ണിനിരുമ്പിന് (To A Dark Girl )

ഗ്വെൻഡലിന് ബി ബെനറ്റ് എന്ന ആഫ്രിക്കൻ കവയിത്രിയുടെ To A Dark Girl എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ .

ഉരുക്കഴകുള്ള പെണ്ണിനിരുമ്പിന് (To A Dark Girl )

തവിടിരുകിയൊഴുകുന്ന
നിന്റെ ഉരുക്കഴകുമായി ഞാൻ പ്രണയത്തിലാണ്. 
നിന്റെ മാറിടങ്ങളിൽ ഗോളാകൃതിയിലിരുണ്ട് കൂടിയ കൂരിരുട്ടുമായും .
നിന്റെ ഒച്ചയിടങ്ങളിൽ പൊട്ടിയൊലിക്കുന്ന 
ശോകരാഗങ്ങളെ ഞാൻ വാരിപ്പുണരുന്നു . 
ഒതുങ്ങാതെ അനുനിമിഷം ഇളകിയാടുന്ന 
നിന്റെ കൺപോളകളിൽ ഇമവെട്ടുന്ന ഇരുട്ടിനെയും . 

ഒഴുക്കിലേക്കു പറിച്ചുനട്ട നിന്റെ കാൽചിലമ്പനക്കങ്ങളിൽ 
മറവി കാർന്നു തിന്ന രാജകുമാരിമാരുടെ തിരുശേഷിപ്പുകൾ പതിഞ്ഞിരിക്കുന്നു . 
നിന്റെ നാവുകുടയുന്ന വാക്കിറ്റുകളിൽ ചങ്ങല പുരണ്ട 
അടിയാളന്റെ തേങ്ങലുകളുറഞ്ഞിരിക്കുന്നു 

ഓ , ഉരുക്കഴകുള്ള പെണ്ണിരുമ്പേ ,
നിന്റെ രാജകീയ പരിവേഷങ്ങളൊക്കെയും ചോരാതെ പിടിച്ചണയ്ക്കൂ
ഒരിക്കൽ ചങ്ങലക്കണ്ണി കൊരുത്ത അടിയാളന്റെ ഓര്മയിൻ 
കറുപ്പിനെ അറുത്തുമുറിച്ചെറിഞ്ഞുടക്കൂ .
നിന്റെ അധരനക്ഷത്രങ്ങളെ മുഴുവനും വിധിയുടെ വര്ണവൈപര്യത്തെ
നോക്കി കൊഞ്ഞനം കുത്താനനുവദിക്കൂ .


To A Dark Girl

I love you for your brownness,
And the rounded darkness of your breast,
I love you for the breaking sadness in your voice
And shadows where your wayward eyelids rest.

Something of old forgotten queens
Lurks in the lithe abandon of your walk
And something of the shackled slave
Sobs in the rhythm of your talk.

Oh, little brown girl, born for sorrow's mate,
Keep all you have of queenliness,
Forgetting that you once were slave,
And let your full lips laugh at Fate! 

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2