പരിഭാഷ -Unburdening Song By Varavara Rao-



ജയിലടക്കപ്പെട്ട തെലുങ്ക്  സാഹിത്യകാരൻ വരവര റാവുവിന്റെ 'UNBURDENING SONG'എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ 

കടലാഴങ്ങളോടു  ഗോദാവരി പറഞ്ഞു തീർത്ത
കണ്ണീർ തുള്ളികൾ കുതിർന്ന കദനകഥകൾ 
ആവർത്തിച്ചെണ്ണിപ്പെറുക്കാൻ
കിഴക്കൻ കാറ്റിനെപ്പോലെ നീ കടന്നു വന്നു .

ജീവാഗ്നിയുടെ അകക്കാമ്പിലേക്കു തന്നെ
അഴലാരണ്യങ്ങൾ തുടികൊട്ടുമ്പോൾ
മരപ്പച്ചയായി ഞാൻ വാ പൊളിച്ചു .
കാഴ്ചക്കന്യമായ വിരൽപ്പാടുകൾ 
നമുക്കിടയിൽ എഴുന്നേറ്റുനിൽപ്പുണ്ടായിരുന്നോ ?
അനുശാസനകളുടെ ആൾത്തൂണുകൾ 
നമ്മിലേക്ക്‌ തന്നെ തുളച്ചുകയറുമ്പോൾ ,
ഒച്ചയടച്ചു  നാം വാക്കറുക്കുകയാണോ ?
കണ്മണിയിൻ കൈവരിക്കോണിൽ പോലും നിന്റെയുടൽനാളം 
തെളിഞ്ഞു   പൊങ്ങാതിരിക്കാൻ ഞാൻ  
കണ്ണീർച്ചാലുകളൊക്കെയും കൊങ്ങക്കുരുക്കിൽ കുരുതികൊടുത്തു.
അനുദിനം മിഴിനീര്ഞ്ഞെട്ടുകൾ
 കണ്ഠനാളമൂറ്റി തുളച്ചിറങ്ങുകയാണ് .

ഇപ്പോളീ രാവ് ,
ഗോദാവരിയെ ആഴക്കടൽ മടിത്തട്ടിലേക്ക് 
കോരിയെടുക്കുമ്പോൾ ഈ രാവ് തന്നെത്തന്നെ തലോടിപ്പുതക്കുകയാണ് .
അപസ്വരങ്ങളായി ദീർഘനിശ്വാസങ്ങളിലമർന്നു 
പോയ സ്വരമാധുരികൾ ചിട്ടപ്പെടുത്തുകയാണ് .
ഓർമകളിൽ  നിന്നരിച്ചിറങ്ങുന്ന 
വിഷാദരാഗങ്ങളിൽ  ഞാൻ മുഖം നനക്കുന്നു .
ഇപ്പോളെന്റെ  കഴുത്തറ്റം മുൾച്ചീളുകൾ പൊന്തിനില്പ്പില്ല .
കൺകുഴിക്കോണുകളിലും.

നമുക്കിടയിൽ നീണ്ടുനിവർന്നാടുന്ന  
ഘടികാരത്തിന്റെ ആഴമേറിയ പാലങ്ങൾക്കു മീതെ, 

-പരസ്പരം വാക്കെറിഞ്ഞു തീർക്കാൻ  നമുക്ക് നാവുചലിപ്പിക്കാനാകില്ല   -
,
ചുമടൂറ്റുന്ന വിഴുപ്പുപലകകളൊന്നുമില്ലാതെ 
ഈ വരിയിതളുകൾ ഞാനാലപിച്ചു തീർക്കുകയാണ്.

ഒന്നുകിൽ ഉന്മാദചിത്തരായി ഇളകിയാടുന്ന ഇളം കാറ്റ് പോലെ 
അതുമല്ലെങ്കിൽ ഒരു പൂന്തളിര് പോലെ, ഒരു ചെറു പക്ഷിയെപ്പോലെ 
ഇത് നിന്നിലേക്കൊഴുകിയെത്തും .

തെല്ലും ഭാരമില്ലാതെ നീ അനുരണങ്ങൾ അയക്കുകില്ലേ . 

© by Aswathy 

 
UNBURDENING SONG - Translation by D. Venkat Rao

Like the East Wind
You came to recount
The heart-rending tales that 
The tear-filled Godavari told the sea.

Stunned like the tree
Anguished for the very breezes of life
I opened my mouth.
Has some invisible hand stood between us?
Are we, decreeing injunctions on ourselves,
Turning mute?
To avoid your sight
I swallowed  tear streams
Down my throat.
All day long tears continue to pierce my throat.

Now, this night,
The night when the sea has taken
Godavari into its lap and is consoling,
Composing tunes, that have gone discordant
In sighs.
Breathing into my repressed, harmonium-like heart
With two hands.

I washed my whole face
With the elegy surging from memory.
Now there are no more thorns in the throat
Nor in the eyes.
On this bridge of abyssal time
Between us 
– We could not open mouths to converse –

This unburdening lyric I delivered.

This may reach you either as a bird or flower
Or even as a mad breeze.

Won’t you be soft in response?

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2