പ്രേമം ഒരു തരം രണ്ട് തരം......

വിജയിച്ച പ്രണയകഥകൾക്ക് വായനക്കാർ കുറയുമെന്ന് ഭയപ്പെട്ടു മണിക്കൂറുകളിടവിട്ട് വിരഹം സൃഷ്ടിക്കുന്ന കാമുകിയാകണമെന്നു അയാൾ അഭ്യർത്ഥിച്ചു . 

ലഹരിയുടെ ഒഴിവു ദിനങ്ങൾ നൊന്തു പ്രസവിച്ച ഹൃദയമാണ് തന്റേതെന്ന് അയാൾ കുമ്പസരിച്ചു.

ശുഷ്‌കിച്ച ബാല്യകാലവും അന്നംതേടലിനായുള്ള വീർപ്പുമുട്ടലുകളും തന്നെയൊരു സൈക്കോയാക്കണം എന്നയാൾക്ക് നിര്ബന്ധമുണ്ടായിരുന്നു. 

 ഭ്രാന്ത്, മാതാപിതാക്കളുടെ വേർപാട് , വിവേചനബുദ്ധികൾ കേന്ദ്രീകരിച്ചുള്ള പരിഹാസത്തിന്റെ സ്ഥിരം ഇരയാക്കലുകൾ ഇത്യാദി നേർക്കാഴ്ചകൾ തന്റെ കനപ്പെട്ട നോട്ടുപുസ്തകങ്ങളിലെവിടെയെങ്കിലുമുണ്ടോ എന്നയാൾ തിരഞ്ഞു . 

 പട്ടിണി , പട്ടിണി വേണ്ടേ ? കൊടിയ ദാരിദ്ര്യത്തിൽ ജീവിതത്തിലെ കരടായവൻ എന്നോ മറ്റോ ? 
ഔട്ട് ഓഫ് ഫാഷൻ സ്റ്റെയിറ്റ്മെന്റുകൾ ഗോഡൗണുകളിൽ എലിച്ചെള്ളുകൾ തിന്നു കെട്ടികിടക്കുകയാണ് . 

 നമ്മുടെ രണ്ടുപേരുടെയും അസാമാന്യമായ ബൗദ്ധിക നിലവാരം അതാവട്ടെ വേറിട്ട രീതി . 

തുറന്ന വേദികളിൽ സാർവദേശീയ ചർച്ചകളുടെ അടിയൊഴുക്കുകളിൽ മല്ലിടുന്ന , ഇരട്ട പ്രത്യയ ശാസ്ത്രത്തിനിടയിലും വീടെത്തിയാൽ ഇണക്കുരുവികളാകാൻ മാത്രം നേരമുള്ള രണ്ടു ദമ്പതിമാർ , അതാണ് നമ്മുടെ രീതി . 

പ്രീയതമനെ ഓർത്തുകൊണ്ട് എന്ന് എഴുതി സബ്മിറ്റ് കൊടുക്ക് .

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2