നിങ്ങൾക്ക് വാക്കുണ്ടാവുന്നത്


നിങ്ങൾക്ക് വാക്കുണ്ടാവുന്നത് വാക്കില്ലാതെയായവരുടെ തിരഞ്ഞെടുപ്പുകളുടെ ശവസംസ്കാരവേളയിലാണ് .

നിങ്ങളുടെ ഉയരുന്ന ഒച്ചയുടുക്കുകൾ ,താഴ്ന്ന പ്രതലങ്ങളിലേക്ക് തിരയനക്കങ്ങൾ പോലുമിളകാത്ത വണ്ണം, ഭ്രൂണാവസ്ഥയിലേ കെടുത്തുന്ന മറുമരുന്നുകളായിനിങ്ങളുടെ പേരുകൾ സൂക്ഷിച്ച നിശ്ശബ്ദതതകളുടെ 
മരവിപ്പുകളിലാണ് .

നിങ്ങളിൽ നിന്നത്രയും അകലത്തിൽ ഒരു വിള്ളൽ പോലും നിങ്ങളുടെ വീടിനെ പ്രകമ്പനം കൊള്ളിക്കാത്ത വണ്ണം , ഒച്ചകൾ ഇഴകീറിപ്പിരിച്ചു മരവിപ്പ് മണ്ണിലൊഴുക്കുന്ന ആണവനിലയങ്ങളിൽ മെരുക്കിയ കവചങ്ങളുടെ നിഴലുകളിലാണ്.

Pic Courtesy - Painting tiled the Scream By  Edvard Munch

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2