കുപ്രസിദ്ധിയാർജിച്ച് ചരിത്രത്തിലിന്നും കറുത്തിരുണ്ട് കിടക്കുന്ന ടോട്ടാലിറ്റേറിയൻ ഗവണ്മെന്റുകളുടെയൊക്കെ ശക്തമായ ആയുധം അന്ധമായ ദേശീയതയ്ക്കു വെള്ളവും വെളിച്ചവും വളവും നൽകി തഴച്ചു വളർത്തുക എന്നതായിരുന്നു. ഫാസിസമെന്ന കരാള ഹസ്തങ്ങൾക്കിടയിൽ ലോകരാജ്യങ്ങളെ ഒന്നാകെ വിറപ്പിച്ച ഹിറ്റ്ലറും മുസോളിനിയുമൊക്കെ , രാജ്യത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളിലേക്ക് ജനകീയ രോഷത്തിന്റെ വിപ്ലവമുനകൾ പതിയാതെ സൂക്ഷിക്കാൻ കണ്ടെത്തിയ തന്ത്രം ദേശീയതക്ക് വിളനിലമൊരുക്കുക എന്നതാണ്. നമുക്ക് സമ്പന്നമായ ഭൂതകാലമാണ് ഉണ്ടായിരുന്നതെന്നും അത് ആധുനിക സാങ്കേതികവിദ്യയെപ്പോലും കവച്ചുവെക്കുന്നവയാണെന്നും, ജനങ്ങളെ കോരിത്തരിപ്പിക്കുന്ന
റേറ്ററിക്കുകളിലും നറേറ്റിവുകളിലും കുത്തിനിറക്കുന്നതു ഈ ടൂളിന്റെ ഭാഗമായാണ് . അത്രയും മഹത്തായ ചരിതസമ്പന്നത കൈമുതലായുള്ള ജനതയാണെന്നുള്ള വായ്ത്താരികൾ അനുദിനം മുഴങ്ങുമ്പോൾ , ഏകീകരണ പ്രക്രിയകൾ (യൂണിഫിക്കേഷൻ) എളുപ്പമാകും.
ചരിത്രത്തിൽ എടുത്തുപറയത്തക്ക ഒരു കച്ചിത്തുരുമ്പുപോലും സ്വന്തമായി അവകാശവാദം ഉന്നയിക്കാനുതകുന്നില്ലെങ്കിൽ പുതിയ ചരിത്ര നിർമിതി നടത്താതെ വയ്യ . ഹിസ്റ്ററി സബ്ജക്റ്റീവ് ആണെന്ന് പോസ്റ്മോഡേർനിസംഓര്മപെടുതുന്നുണ്ടല്ലോ .പാഠപുസ്തകങ്ങളിലുൾപ്പെടെ അച്ചടിച്ചിറക്കിയാൽ സൃഷ്ടിക്കപ്പെട്ട ചരിത്രകഥകൾ ചുരുങ്ങിയകാലയളവിൽ നെല്ലും പതിരും തിരിച്ചറിയാത്തവണ്ണം ചുറ്റിപ്പിണഞ്ഞുകിടക്കും .അത്രയും അനായാസമായ ചരിത്രത്തിന്റെ പുനഃസൃഷ്ടിയിൽ കുത്തിത്തിരുകിയനായകന്മാരും ,വീരകഥകളും രക്തസാക്ഷിത്വങ്ങളും നിലനിന്നു പോന്നിരുന്നവയെ യഥേഷ്ടം തള്ളിമാറ്റിക്കൊണ്ടു അരങ്ങുവാഴും . അത്രയും പഴക്കമുള്ള ചരിത്രമുണ്ടെന്നു സൃഷ്ടിക്കപ്പെടുന്നത് റെയ്‌സ് തിയറിയുടെ ക്രെഡിബിലിറ്റി വർധിപ്പിക്കാൻ എത്രത്തോളം സഹായിക്കുമെന്ന്ഊഹിക്കാവുന്നതിലും അപ്പുറമാണ് . കുറച്ചു കാലമായി നമ്മുടെ മുക്കിലും മൂലയിലും കണ്ണെത്താ ദൂരത്തുമൊക്കെയായി നടമാടുന്ന സംഭവവികാസങ്ങൾക്ക് മേല്പറഞ്ഞവയുമായി സാദൃശ്യം ഇല്ലെന്നു നടിച്ചാൽ ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണെന്നാണ് അർഥം.
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ആഫ്രിക്കക്കാരെയും ഇന്ത്യക്കാരെയും ഒക്കെ അന്യവൽക്കരിച്ചു കൊണ്ട് തങ്ങളുടെ സുപ്പീരിയർ റെയ്‌സ് തിയറി , മൂന്നാം ലോക രാജ്യങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിച്ചതാണ് .നിങ്ങളുടെ ചരിത്രവും സംസ്കാരവുമൊക്കെ പ്രാകൃതമാണെന്നും അപര്യാപ്തമാണെന്നും വരുത്തിത്തീർത്താൽ മാത്രമേ ക്ലാസ്സ് ഡിഫറെൻസ് സൃഷ്ടിക്കാനും അടിച്ചമർത്തലിന്റെ ഇരുട്ടിൽ കുഴിച്ചുമൂടാനും കഴിയുകയുള്ളു .നിങ്ങളുടെ സംസ്കാരത്തിൽ ദുഷിച്ചതും അപരിഷ്‌കൃതവുമായആചാരങ്ങളാണ് നിറഞ്ഞു കവിഞ്ഞിരിക്കുന്നതെന്നു വിളിച്ചുപറഞ്ഞുകൊണ്ടു , അവയെ അപ്പാടെ വകഞ്ഞുമാറ്റികൊണ്ടു നിങ്ങൾ പിന്തുടരേണ്ട പരിഷ്‌കൃതമായ ആധുനിക സാമൂഹിക രീതികളെ പറ്റി അവർ അവജ്ഞയോടെ പഠിപ്പിച്ചു നൽകും . ലോകം ആധുനികതയിൽ മുങ്ങിക്കുളിച്ചു നിൽകുമ്പോൾ നിങ്ങളുടെ സംസ്കാരം പരിഷ്‌കൃതമാക്കേണ്ട ഭാരിച്ച കടമ(whiteman's burden) നിർവഹിക്കുകയാണെന്നു നിങ്ങളുടെ മുകളിൽ തന്നെ കുറിച്ച് വയ്ക്കും. കോളനികൾക്കെതിരെ സാമ്രാജ്യശക്തികൾ ആയുധമാക്കിയ അന്യവൽക്കരണത്തിന്റെ അതെ ടൂളുകളിലൂടെയാണ് ഇസ്‌ലാം മതവിഭാഗത്തിൽപ്പെടുന്ന ഓരോ മനുഷ്യനും നാൾക്കുനാൾ വിധേയരാക്കപ്പെടുന്നത്. അവർ ബീഫു കഴിക്കുന്നയത്ര അപരിഷ്‌കൃതമായ സംസ്കാരം പിന്തുടരുന്നു എന്ന് വരുത്തി തീർത്താലേ പരിഷ്‌കൃത സമൂഹമെന്നു സ്വയം മുദ്റകുത്തിയവർക്ക് വ്യക്തമായ അതിർവരമ്പുകൾ സൃഷ്ടിക്കാനാകൂ .പുതിയ ചരിത്രനിർമിതിയിൽ പിറവിയെടുത്ത 'പരിഷ്‌കൃത' വിഭാഗത്തിന്റെ ആചാരങ്ങങ്ങൾക്കും, വസ്ത്രധാരണധാരണത്തിനും, ഭക്ഷണശൈലികൾക്കും ദൈവികതയുടെ കൂട്ടുകൂടെ ഉണ്ടെങ്കിൽ സുപ്പീരിയർ റെയ്‌സ് നിര്മിതിയായി. അപരവൽക്കരിക്കപ്പെട്ടവന്റെ
വസ്ത്രധാരണരീതി , ഭക്ഷണരീതി , വൈവാഹിക ജീവിതം ഇതൊക്കെ അപ്പോൾ രണ്ടാംകിടയായതായി ഉരുത്തിരിഞ്ഞു വരും. സുപ്പീരിയർ റെയ്‌സ് തിയറിയുമായി ജൂതർക്കെതിരെ ഉറഞ്ഞുതുള്ളിയ ഹിട്ലെരെപ്പോലെ അരികിലേക്കു തള്ളിമാറ്റിയ അവർക്കെതിരെ നിയമനിർമിതികളുണ്ടാകും (citizenship amendment act കേവലമൊരു ഉദാഹരണം മാത്രം). കൊളോണിയൽ ചൂഷണ ശക്തികൾ കൈവശം വയ്ക്കുന്ന അതേ അസ്തവിദ്യകൾ!!!!! അന്ധമായ ദേശീയതിൽ രാഷ്രത്തിനും അതിന്റെ നിർമിക്കപ്പെട്ട ചരിത്രത്തിന്റെ മഹത്വവത്കരണങ്ങളിലും ആവേശംപൂണ്ട ഏകീകരിക്കപ്പെട്ട ജനത അപ്പോഴേക്കും വടിവാളുമെടുത്തുവംശഹത്യക്കായി തെരുവിലിറങ്ങിയിട്ടുണ്ടാകും .(ഡൽഹിയിൽ പടർന്നു പിടിച്ച വർഗീയ ലഹള ഓർക്കുമല്ലോ )
പിന്നീടു എവിടെ എന്ത് പ്രശ്നമുദയം ചെയ്താലും അത് ഭരണസംവിധാനങ്ങളിലെ പാളിച്ചയിലേക്കു വിരൽ ചൂണ്ടാതിരിക്കാൻ , പഴിചാരാനെളുപ്പമായി ഭീതിയിൽ നിർത്തിയിരിക്കുന്ന അന്യവൽക്കരിക്കപ്പെട്ട ജനതയുടെ തലയിൽ കെട്ടിവയ്ക്കാം. റെറ്റിരിക്കുകളിലും നരേറ്റീവുകളിലും ആവർത്തിച്ചു ,ആവർത്തിച്ചു ഉപയോഗിച്ചാൽ അത് നോര്മലൈസ്ഡ് ആയ നരേറ്റീവായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തുകൊള്ളും . തബ്ലീഗ് കോവിഡ് എന്ന നാമകരണപ്രക്രിയയിലൂടെ
മാധ്യമങ്ങളിൽ അച്ചടിച്ച്‌വന്ന പദപ്രയോഗങ്ങളും അതിനെ തുടർന്നു പടർന്നുപിടിച്ച ഇസ്ലാമോഫോബിയയുംഇത്തരത്തിൽ പിറവികൊണ്ടതാണ് . കോവിഡ് ആരോപിച്ച് മുസ്ലിം ഗൃഹങ്ങൾ നിലംപരിശാക്കിയത് നാം വായിച്ചറിഞ്ഞതാണ്. പാലക്കാടിൽ പടക്കം കലർന്ന പൈനാപ്പിൾകഴിച്ചു ആന ചരിഞ്ഞ ദാരുണമായ സംഭവത്തെയും ,മുസ്ലിം ജനസംഖ്യ അധികമായി ഉള്ള മലപ്പുറത്തേക്ക് പറിച്ചു നട്ടത്തിനു പിന്നിലെ വിഷംപുരണ്ട ലോജിക്കുമിതാണ്. വർഷംതോറും വന്യമൃഗങ്ങൾക്ക്എതിരെ ക്രൂരമായ ആക്രമണങ്ങൽ അഴിച്ചു വിടുന്ന അത്രയും അപരിഷ്‌കൃതമായ ജനവിഭാഗമായി രേഖപ്പെടുത്തുന്ന നറെറ്റിവുകൾ അടിച്ചിറക്കുന്നതും മേൽപ്പറഞ്ഞ ലോജിക്കിന്റെ ഭാഗമാണ് .ഹിറ്റ്ലർ ഉൾപ്പെടയുള്ള നാസിശക്തികൾക്ക് കമ്യുണിസമെന്നു കേട്ടാൽ വിറളിപിടിക്കുന്ന തലച്ചോറാണ് ഉണ്ടായിരുന്നതെന്ന ചരിത്രവസ്തുതയും ഈ സന്ദർഭത്തിൽ പ്രത്യേകം സ്മരിക്കുമല്ലോ.
Comments
Post a Comment