പരിഭാഷ-മത്സുവോ ബാഷോ

മത്സുവോ ബാഷോ യുടെ ഒരു ഹൈകുവിന്റെ പരിഭാഷയാണ് . വാക്കുകളെ അത്രയും പരിമിതപ്പെടുത്തി മുറിച്ചും അളന്നെടുത്തും ഈസ്റ്റേൺ ദാര്ശനികത ഒഴുകിപ്പരക്കുന്ന വരികളാണ് . പക്ഷെ ഞാൻ പരിഭാഷപ്പെടുത്തുന്നത് വാക്കുകളുടെ ധാരാളിത്തത്തോടെയാണ് . ഹൃദയത്തിൽ ആഴത്തിൽ പരക്കുന്ന വായനയാനുഭൂതിയുടെ പരിഭാഷ എന്ന് പറയുന്നതാവും ശരി. വാക്കുകൾ കുഴിച്ചെടുത്തു പറക്കുന്ന വ്യാളിയുടെ മുഖാമായിരുന്നു അപ്പോളെനിക്ക് ...


പരിഭാഷയും ഹൈകുവും താഴെ കുറിക്കുന്നു .



വറ്റിവരണ്ടുണങ്ങി , വസന്തത്തിന്റെ നേർത്ത നൂലുകൾ പിൻവാങ്ങലിന്റെ വക്കുരച്ചു മറവിയിലാഴുന്നു .

കണ്ണീര്മഴകളിൽ തോർന്ന പക്ഷികളുടെ നിലവിളിയാരവങ്ങൾ .
മീനുകൾ അടയാത്ത നേത്രബിന്ദുക്കളിൽ നിന്നൊഴുകി പരക്കുന്ന കണ്ണീർചാലുകളിൽ കുതിര്ന്നുഴലുന്നു .


Original poem :

Spring is passing.

The birds cry, and the fishes’ eyes are 
With tears

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2