ഞാനും നിങ്ങളും നമുക്ക് ചാർത്തപ്പെട്ട പ്രിവിലേജുകൾ കൊണ്ടും തിരഞെടുക്കാൻ നിർബന്ധിതരായ ജീവിത രീതികൾ കൊണ്ടും തികച്ചും അസമത്വത്തിലാഴ്ന്ന രണ്ടു ക്‌ളാസ്സുകളിൽ പെടുന്നവരാണെന്നു കരുതുക .നിങ്ങളെ പ്പോലെയുള്ളൊരാളായിയാണ് നിങ്ങൾ എന്നെ പരിഗണിക്കുന്നത് എന്ന് വിചാരിക്കുക . പക്ഷെ ഞാൻ സമത്വത്തിന്റെ പടിക്കെട്ടിൽ നിങ്ങൾക്ക് കീഴെയാണെന്നു നിങ്ങൾ അറിയാതെ തന്നെ എന്നിൽ വേരോടിയിട്ടുണ്ടാവും ! . ഇനി നാം തുല്യരാണെന്നു വിശ്വസിക്കാൻ ഞാൻ തയ്യാറാണെങ്കിലും ,എന്റെ ക്ലാസ്സിലും ,ഉയർന്ന ക്ലാസ്സിലും അങ്ങനെയുള്ള വിശ്വാസങ്ങളിൽ ഉയിർത്തെഴുന്നേറ്റ എന്നെ ഒരിക്കലും സ്വീകരിക്കുകയില്ലെന്ന യാഥാർഥ്യവും ഭയവും കാരണം ഇപ്പോളിരിക്കുന്ന ക്ലാസ്സിൽ തന്നെ തുടരാനും അണ്ഈക്വൽ ആണെന്ന് പറയാനും ഞാൻ തന്നെ നിര്ബന്ധിതനാവും . എന്റെ വഴിയിടങ്ങളും സുപരിതരായ വ്യക്തിത്വങ്ങളുമെല്ലാം എന്റെ
ഭൂതകാലം , ക്ലാസ് ഐഡന്റിറ്റി , ജൻഡർ ഐഡന്റിറ്റി എന്നിങ്ങനെ മാറ്റിനിർത്താൻ ഉപയോഗിക്കുന്ന ലേബലുകൾ നിരന്തരം ഓര്മപ്പെടുത്തികൊണ്ടേയിരിക്കും .
രത്ന വേലക്കാരിയാണ് . ഗ്രാമത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാനായി , തനിക്കൊപ്പമുള്ളവരെ കൈപിടിച്ചുയർത്താനായി നഗരത്തിലേക്ക് സ്വയം പറിച്ചു നടുന്ന കുടിയേറ്റക്കാരിയാണ് . ഗ്രാമത്തിൽ തുടർന്നാൽ വേലക്കാരിയാകേണ്ടി വരില്ലായിരിക്കും . പക്ഷെ വിധവയായതിന്റെ പേരിൽ തലക്ക് മീതെ എഴുതപ്പെട്ട സാമൂഹിക കീഴ്‌വഴക്കങ്ങൾ അനുസരിച്ചു ദുശ്ശകുനമായി , നാലുചുവരുകൾക്കുള്ളിൽ സഞ്ചാര സ്വാതന്ത്ര്യവുംനിഷേധിക്കപ്പെട്ടു പട്ടിണിയിൽ സ്വയം കുഴിച്ചുമൂടേണ്ടി വരുമെന്ന്തിനാൽ നഗരത്തിലെ വേലക്കാരി എന്ന ജോലി ഗ്രാമത്തെ അപേക്ഷിച്ചു അവൾക്ക് സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും നൽകുന്നു .ഗ്രാമത്തിലെ പാട്രിയാർക്കി തളച്ചിടുന്ന ഡൊമെസ്റ്റിസിറ്റിയിൽ നിന്ന് മെച്ചപ്പെട്ട തിരഞ്ഞെടുപ്പുകൾ നഗരം വാഗ്ദാനം ചെയുന്നു .ഗ്രാമങ്ങളിലെ കാസ്റ്റ് സ്പെസിഫിക്, ക്ലാസ് സ്പെസിഫിക് , ജൻഡർ സ്പെസിഫിക് ഇടങ്ങളിൽ നിന്ന് താത്കാലിക മോചനം സാധ്യമാക്കുന്നു .വളകൾ ധരിക്കാൻ ശങ്കിച്ചു നിൽക്കുന്ന രത്നയെ കാത്തിരിക്കുന്ന നഗരത്തിന്റെ ആപ്തവാക്യം, ഇത് ഗ്രാമമല്ല , വ്യക്തിക്ക് ഇഷ്ടപെടുന്ന തിരഞ്ഞെടുപ്പുകളോടെ സ്വതന്ത്രയായി ജീവിക്കാം എന്നതാണ്. അനുജത്തിയുടെ വിവാഹത്തിന്റെ ഫോട്ടോകളിൽ വിധവയായതിനാൽ സ്വീകാര്യയാവാത്ത നാട്ടുനടപ്പുകൾ ഓര്മപ്പെടുത്തിക്കൊണ്ടു , താനിപ്പോൾ അതിനു നഗരത്തിലാണല്ലോ എന്നവൾ ആവേശപൂർവം പറയുന്നുണ്ട്. ഗ്രാമത്തിലെ പാട്രിയാക്കൽ ചങ്ങലയിൽ നിന്ന് വേർപെടാൻ നഗരം ഒരു സാധ്യതയായി അവൾ കരുതുന്നു.നഗരത്തിലും ഗ്രാമത്തിലും ഒരേ തരം മനുഷ്യർക്ക് വ്യത്യസ്ത നിയമാവലികളാണ് .
എന്നാൽ നഗരം വാഗ്ദാനം ചെയുന്ന സ്വാതന്ത്ര്യം എത്രത്തോളം കണ്ടീഷൻ ചെയ്യപെട്ടതാണെന്ന് യാഥാർഥ്യങ്ങൾ അവൾക്കു പരിചയപ്പെടുത്തുന്നുണ്ട് . നഗരത്തിലെ സ്വാതന്ത്ര്യത്തിന്റെ ഡിഗ്രി ക്ലാസ്സുകളുടെ ഉയർച്ച താഴ്ചകൾക്ക് അനുസരിച്ചു പരിമിതപ്പെടുത്തിയതാണ് . തുന്നൽ പഠിക്കാനുള്ള മോഹങ്ങൾ പിന്തുടർന്ന് കയറിച്ചെല്ലുമ്പോൾ അവിടെ വേലക്കാരിയുടെ തന്നെ ജോലി ചെയേണ്ടി വരുന്നതായി കാണാം .ടെയ്‌ലർ മാസ്റ്ററിനെ സംബന്ധിച്ചിടത്തോളം അയാൾ അവളെക്കാൾ മികച്ച ക്ലാസ്സിൽ പെടുന്നയാളാണ്. വേലക്കാരേക്കാളും ഒരല്പത്തെ മുകളിലെ ക്ലാസ്സിലാണെങ്കിലും ക്ലാസ്ഡിഫറെൻസ് ന്റെ ക്രൂരതയ്ക്ക് കനിവുണ്ടാവുകയില്ല. ഇനി തൊട്ട്മുകളിലെ ക്ലാസ് പോകട്ടെ, നിങ്ങളുടെ ക്ലാസ് തന്നെ മേലോട്ടുള്ള ചാട്ടം തടയാൻ വഴി മരുന്നിടും . അവൾ വേലക്കാരിയായി ജോലി ചെയുന്ന വീടിന്റെ ഉടമയായ അശ്വിൻ അവളെ വെയിറ്റ് ചെയ്യട്ടേ എന്ന് ചോദിക്കുമ്പോൾ , തുല്യതയുടെ പെരുമാറ്റച്ചട്ടങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ കൂടെയുള്ളവരുടെ കളിയാക്കലുകളിൽ , അത്തരം ശ്രമങ്ങൾ ഇൻസൽറ്റുകളായി അവൾക്ക് അനുഭവപ്പെടുന്നു .
നഗരം വാഗ്ദാനം ചെയുന്ന സ്വാതന്ത്ര്യവും കംഫർട്ടുകളും നിങ്ങളെ എത്രമാത്രം സുരക്ഷിതനും സന്തോഷവാനും ആക്കാനുതകുന്നവയാണ് എന്നതിനുത്തരമാണ് അശ്വിൻ . എല്ലാത്തരം ആക്സിസിബിലിട്ടികളും താൻ ജനിച്ച ക്ലാസ്സിന്റെ ഭാഗമായി , മുതലാളിത്തം നൽകിയ കംഫോര്ട്ടുകളോരോന്നിലും അയാൾ കൂടുതൽ ഒറ്റപ്പെടലുകൾ അനുഭവിക്കുന്നതായി കാണാം .നിങ്ങളെ കൂടുതൽ സുരക്ഷിതനും, ജീവിതം ആയാസരഹിതമാക്കാനുമൊക്കെ മുതലാളിത്തം ചൊരിഞ്ഞു തന്ന ഉപകരണങ്ങളും യന്ത്രങ്ങളുമൊക്കെ യഥാർത്ഥത്തിൽ എത്രത്തോളം ഒറ്റപെടലിലേക്കാണ് തള്ളിവിടുന്നതെന്നു അയാളുടെ ഓരോ സീനുകളിലും വരച്ചിടുന്നുണ്ട് .അയാളുടെ അമ്മയുടെ ഫോൺകോളുകൾ കൂടുതൽ വിഷാദത്തിലാണ് തള്ളിവിടുന്നത് . സ്മാർട്ട് ഫോണുകളും നിശാക്ലബ്ബുകളും പാര്ട്ടികളും എന്നിങ്ങനെ ജീവിതം ഉല്ലസിക്കാനെന്ന പേരിൽ മുതലാളിത്തം വെച്ച് നീട്ടിയവയൊക്കെ സന്തോഷത്തിലേക്കല്ല,മറിച്ചു സങ്കീർണ്ണതകളിലേക്കു തള്ളിവിടുന്നതായി കാണാം .
അശ്വിൻ പൊളിറ്റിക്കലി കറക്റ്റ് ആയി ചിത്രീകരിക്കപ്പെട്ട ചുരുക്കം ചില നായകന്മാരിലൊരാളാണ് . യജമാനൻ ചമയലും ചൂഷണമനോഭാവങ്ങളും ഒരു സീനിൽ പോലും അയാളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല എന്നതുകൊണ്ട് തന്നെയാണ് അയാളുടെ ഫാനാകാൻ കാരണം.ഇമോഷണൽ ക്വാഷിയെന്റിലുംജീവിതാനുഭവങ്ങളുടെ സമ്പത്തിലും ഒക്കെ രത്‌ന തന്നെക്കാളും മുകളിലാണെന്നു അയാൾക്കറിയാം . അവർ തമ്മിൽ സംഭാഷണത്തിന്റെ ധാരാളിത്തമോ മെലോഡ്രാമകളോ ചിത്രത്തിലില്ല. എന്നാൽ ഇരുവരും ചെറിയ ഡയലോഗുകളിലൂടെ പരസ്പര പൂരകമായി ആഗ്രഹങ്ങൾക്കും ജീവിതത്തിനും പിന്തുണ അർപ്പിച്ചുകൊണ്ട് ഒരേ ഫ്ലാറ്റിനുള്ളിൽ ജീവിക്കുന്നു . തുറന്നുപറച്ചിലുകൾ അധികമില്ലാത്ത വേളകളിൽ പോലും അവർ തമ്മിലുള്ള മനസിലാക്കലുകളുടെ മാജിക്കാണ് മറ്റൊരു വിസ്മയം. തന്റെ വിവാഹം നടക്കാതെ പോകുന്ന പെൺകുട്ടിയോട് തോന്നാത്ത പ്രണയത്തിന്റെ വിടവുകൾ രത്ന പൂർത്തീകരിക്കുന്നതും അതുകൊണ്ടാണ് .ഉപേക്ഷിക്കപ്പെട്ട വിവാഹത്തിൽ ആകുലനാകുന്ന അയാളെ വിധവയാക്കപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കു വിരൽ ചൂണ്ടി അവൾ ശക്തനാക്കുന്നു .അശ്വിൻ സ്വന്തം ആഗ്രഹങ്ങളെ ബലി കഴിച്ചു അച്ഛന്റെ ബിസിനസിൽ തുടരേണ്ടി വരുമ്പോൾ രത്ന ഫാഷൻ ഡിസൈനർ എന്ന സ്വപ്നത്തിലേക്ക് ഓരോ ദിവസവും ചുവടുവെയ്ക്കുന്നു. തന്റെ അച്ഛനും അമ്മയും ഉൾപ്പെടെ ഉള്ളവർക്ക് ക്ലിഷേ ഡയലോഗുകൾക്കപ്പുറം ഒരു രീതിയിലും അയാളെ ആശ്വസിപ്പിക്കാനാകാതെ വരുമ്പോൾ അവൾ കേവലം തന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം അയാളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു .
എന്നാൽ പരസ്പരമുള്ള മനസിലാക്കലുകളുംഇഷ്ടത്തിനുമപ്പുറത്തു നിങ്ങളുടെ ക്ലാസും തൊഴിലിടങ്ങളും ഗ്രാമനഗരത്തിന്റെ അതിർവരമ്പുകളും മേൽക്കോയ്മ നേടുമ്പോൾ മുതലാളിത്തത്തിന്റെ തിരഞ്ഞെടുപ്പുകൾക്ക് മുന്നിൽ തലകുനിക്കാൻ നിങ്ങൾ നിര്ബന്ധിതനാവും . നിങ്ങളുടെ ബാഹ്യസവിശേഷതകൾ കൊണ്ടു തന്നെ ഏതു ക്ലാസ്സിൽ പെട്ടയാളാണെന്നു ഓരോ നിമിഷവും മുതലാളിത്തം വിളിച്ചു പറയും .ഫാഷൻ ഡിസൈനർ മോഹത്തിന്റെ പിൻപറ്റി ഷോപ്പിങ് കേന്ദ്രത്തിൽ ചെല്ലുമ്പോൾ തന്റെ വസ്ത്രധാരണ രീതിയിൽ ഒറ്റിക്കൊടുക്കപ്പെട്ട ക്ലാസ് ഐഡന്റിറ്റി അവളെ കള്ളിയാക്കുന്നു .ഒടുവിൽ അശ്വിന്റെ വീട്ടിലെ ജോലി അവസാനിപ്പിക്കുമ്പോഴും അവൾ യജമാന ഗൃഹത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കട്ട മോഷ്ടാവായി മാറുന്നു . മുതലാളിത്തം നൽകിയ വസ്ത്രധാരണ രീതികളോടും സൗന്ദര്യ വർദ്ധക വസ്തുക്കളോടും ജീവിതശൈലികളോടും കിടപിടിക്കാനാകുന്നില്ലെങ്കിൽ നിങ്ങളുടെ ക്ലാസ് ഐഡന്റിറ്റി മോഷ്ടാവിന്റെ അല്ലെങ്കിൽ യാചകന്റേതായി തരംതാഴ്ത്തപ്പെടും .മുതലാളിത്തത്തിന്റെ അടിയൊഴുക്കിന് ജീവിക്കുമ്പോൾ വേലക്കാരിയെ പ്രണയിക്കുകയുന്നതിനേക്കാളും മാതാപിതാക്കളിൽ നിന്ന് വേർപെട്ടു ജീവിക്കുന്നതാകും മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് എന്ന് ചിത്റത്തിൽകാണിച്ചു തരുന്നുണ്ട് .
കുടുംബവും വിവാഹവും പാട്രിയാർക്കിയുടേയും ഉപകരണങ്ങളാകുന്നതെങ്ങനെ എന്ന് ചിത്രത്തിൽ വരച്ചിടുന്നുണ്ട് .കുടുംബത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി തന്റെ സ്വപ്നങ്ങളുപേക്ഷിച്ചു , വിധവയാകേണ്ടി വരികയും അതിന്റെ ഭാഗമായ ചൂഷണങ്ങളോടും അസമത്വങ്ങളോടും കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി രത്ന നിശബ്ദം സഹിക്കുന്നതായി കാണാം .അശ്വിനും രത്നയും പ്രണയാതുരമാകുന്ന വേളകളെ തടസപ്പെടുത്തികൊണ്ടു പാഞ്ഞെത്തുന്ന അശ്വിന്റെ അമ്മയ്‍യുടെ കാഷ്വൽ ആയ ഒരു ഫോൺകാൾ തന്നെ അവരുടെ ബന്ധം അഭിമുഖീകരിക്കാൻ പോകുന്ന യാഥാർഥ്യങ്ങൾ ഓർമപ്പെടുത്തുന്ന സൈറണാണ്.തന്റെ ജീവിതസഖിയായി കടന്നു വരാൻ അശ്വിൻ അഭ്യര്ഥിക്കുമ്പോൾ ഗ്രാമത്തിലുള്ള കുടുംബത്തിന് താൻ വഴിപിഴച്ചവളാകുമെന്നു അവൾ പറയുന്നുണ്ട് . കുടുംബം നിങ്ങളുടെ സ്വപ്നങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും മീതെ നിങ്ങളുടെ ഐഡന്റിറ്റികളിൽ നിങ്ങളെ തളച്ചിടാനും അത് സുരക്ഷിതത്വമായും ത്യാഗമായും ചിത്രീകരിക്കാനും നിങ്ങളെ ശീലിപ്പിക്കും .ചൂഷണത്തിന്റെ ചങ്ങലകളിൽ ക്ലാസ്, കാസ്റ്റ് പ്യൂരിഫികേഷൻറെ അജണ്ടകൽ നടപ്പിലാക്കും .
വിവാഹം അതുപോലുള്ള മറ്റൊരു ഉപകരണമാണ് . പറന്നുപോകലിന്റെ ആവൃത്തി പരിമിതപ്പെടുത്താൻ രത്‌നയെ ചെറു പ്രായത്തിൽ വിവാഹം കഴിപ്പിക്കുന്നു. രത്നയെ വിവാഹം കഴിക്കാനുള്ള നിലപാടിൽ അശ്വിൻ ഉറച്ചു നിൽക്കുമ്പോൾ ഒരു മകനെ ക്യാന്സറിന് വിട്ടുകൊടുക്കേണ്ടി വന്ന അയാളുടെ കുടുംബത്തിന്റെ കഥ അവൾ ഓര്മിപ്പിക്കുണ്ട് .നീ വേലക്കാരിയുടെ കിടക്ക പങ്കിടുകയായിരുന്നോ എന്ന് ചോദിക്കുമ്പോൾ ഇല്ല, താൻ അവളുമായി പ്രണയത്തിലാണെന്ന് അശ്വിൻ പറയുന്നുണ്ട് . വേലക്കാരിപ്പെണ്ണിനോടു കിടക്ക പങ്കിടുന്നത് സ്വാഭാവികതയും എന്നാൽ വിവാഹം കഴിക്കുന്നത് ക്ലാസ് ടിഫറൻസ് നടമാടുമ്പോൾ അബ്നോര്മളുമാണ്. രത്നയെ വിവാഹം കഴിച്ചാൽ ഒരിക്കലും അവൾക്ക് പാർട്ടികളിലും ക്ലബുകളിലും പങ്കെടുക്കാനാകില്ലെന്നും അവൾക്ക് ഫോർക് ഉപയോഗിചു ഭക്ഷണം കഴിക്കാനറിയില്ലെന്നും സുഹൃത് അശ്വിനോട് പറയുന്നുണ്ട് . മുതലാളിത്തിന്റെ കടന്നു കയറ്റത്തിൽ ഭക്ഷണ രീതികളിം വിവാഹവും പങ്കാളിയെ തിരഞ്ഞെടുപ്പുമെല്ലാം ഫാഷൻ സ്റ്റേറ്റ്മെന്റുകളാണ് .യാതൊരു മാനസിക അടുപ്പവുമില്ലാത്ത സബീനയെ വിവാഹം കഴിക്കുന്നതിൽ ആർക്കും യാതൊരു എതിർപ്പുമില്ല. സബീന സ്വന്തംക്ലാസ്സിൽപെട്ടയാളും നഗരത്തിന്റെ ചേഷ്ടകളിൽ വിദഗ്ദ്ധയുമാണ് . അപ്പോൾ , ക്യാപിറ്റലിസം നിറഞ്ഞാടുമ്പോൾ മാനസിക അടുപ്പം , മനസിലാക്കലുകൾ ഇവയ്ക്കൊക്കെ അപ്പുറം ഫോർക്കുപയോഗിച്ചു നിങ്ങളെങ്ങനെ ഭക്ഷണം കഴിക്കുന്നു ,എന്നതിന്റെ വൈദഗ്ത്യം അളവുകോലാക്കപ്പെടും. തന്നെ സർ എന്ന് വിളിക്കരുത് എന്ന് അശ്വിൻ പറയുമ്പോൾ, രത്ന പിന്നെന്താണ് വിളിക്കേണ്ടത് എന്ന ചോദ്യം ഉന്നയിക്കുന്നു.ക്യാപിറ്റലിസത്തിൽ ഇക്വാളിറ്റിക്ക് മറുപദങ്ങളില്ല . ഉണ്ടെങ്കിൽ കൂടി സ്വീകരിക്കാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെ നിങ്ങൾ അറച്ചു നിൽക്കും .
നിങ്ങളുടെ ക്ലാസ് ഐഡന്റിറ്റി യിൽ തന്നെ നിങ്ങളെ പിടിച്ചു നിര്ത്തേണ്ടത് മുതലാളിത്തത്തിന്റെ മറ്റൊരു ആവശ്യകതയാണ് .അതിൽ നിന്ന്പുറത്തുവരണമെങ്കിൽ മുതലാളിത്തം തന്നെ കൈയയച്ചു സഹായിക്കേണ്ടി വരും . അശ്വിൻ നിർദ്ദേശിക്കുന്നത് കൊണ്ട് മാത്രമാണ് മോഷ്ടാവിൽ നിന്ന് ഫാഷൻ ഡിസൈനറായി തിരുത്താൻ പ്രമുഖ സംഭരക തയ്യാറാവുന്നത്. മുതലാളിത്തം അടിച്ചേൽപ്പിച്ച തൊഴിൽ ലേബലുകളിൽ സ്വീകാര്യമാവുമ്പോഴാണ് അശ്വിനെ ആദ്യമായി പേരെടുത്തു വിളിച്ചു സംബോധന ചെയ്യാൻ അവൾ തയ്യാറാകുന്നത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കപ്പെട്ട അയാളുടെ ഫ്‌ളാറ്റും അയാളുടെ സാന്നിധ്യവും സ്പേസും ഒരിക്കൽപ്പോലും പേരെടുത്തു വിളിക്കാനുള്ള സമത്വബോധം അവൾക്ക്ന ൽകുന്നില്ല. അവിടെ താൻ വേലക്കാരിയാണെന്നു അവൾക്കറിയാം. അയാളിൽ നിന്ന് സമ്പൂർണമായി പുറത്തുകടക്കുമ്പോഴാണ് അയാളുടെ പിന്തുണയാൽ തന്നെ തഴച്ചു വളർത്തപ്പെട്ട സ്വപ്നം പൂർത്തീകരിക്കപ്പെടുന്നത് . ക്യാപിറ്റലിസം ഫ്ളാറ്റുകളിലേക്കു പറിച്ചുനടുമ്പോൾ ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ സ്പെയിസുപോലെ നിങ്ങളുടെ പ്രണയവും ചുരുങ്ങും .ഇല്ലായ്മകളെയും ഐഡന്റിറ്റിയെയും സദാ നിങ്ങളെ ഓര്മപ്പെടുത്തിക്കൊണ്ടുമിരിക്കും
Comments
Post a Comment