കറ നല്ലതാണ്

കവിതകൾ ആത്മാവിൽ രാപ്പാടിയുടെ ചിലമ്പുകൾ സൂക്ഷിക്കുന്നുവെന്നു കീറ്റ്‌സ് പഠിപ്പിച്ച പാഠങ്ങൾ ഞരമ്പുകളിൽ വർണ്ണ വര്ഷം തെളിയാൻ ഓർക്കുക നല്ലതാണ് .
പുൽനാമ്പിൽ സൂര്യതേജസ് കണ്ടു കോരിത്തരിച്ച കവിതാതലമുറകളുടെ ഭാരം ചുമന്നു വെളുപ്പാൻ കാലത്തു മഴയത്തു പൊട്ടിമുളച്ച ജൈവചേതനയെ വാഴ്ത്തിപ്പാടണമെന്നു ഉറപ്പിച്ചു .
ചുമച്ചു തുപ്പിയ രക്തക്കറ മുളച്ചു നിൽക്കുന്നുണ്ട്
മനുഷ്യന്റെ അസ്ഥി നുറുക്കിയ ക്ഷയം ഇരുട്ടത്തു വീട് തപ്പാൻ ഇറങ്ങി പുറപ്പെട്ടതാണ് .
വയ്ക്കോൽ തുറുവിലെ മഞ്ചാടിക്കുരുക്കൾ ...
ഹ ഹ ഹ
ഇന്നത്തേക്കുള്ള വരികളായി..
കറ നല്ലതാണ് .....

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2