പെണ്ണുങ്ങളുടെ പ്രണയം രഹസ്യമാക്കി ഏതെങ്കിലും മൂലയിൽ പൊടിപിടിച്ചു മായ്ക്കപ്പെടേണ്ടതും അവരുടെ മരണത്തോടൊപ്പം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകേണ്ടതുമാണ്. അല്ലെങ്കിൽ ആൺ അഹന്ത കലിതുള്ളി കൊലപാതകങ്ങൾ സൃഷ്ടിച്ചെന്ന് വരും. അതൊരു സ്വാഭാവികമായ സംഗതിയല്ല. അവൾ നല്ലനടപ്പിന്റെ ലക്ഷ്മണരേഖ മുറിച്ചുകടന്നവളാണ്. സിനിമയുടെ ഭാഷണത്തിൽ , അത്തരത്തിലുള്ളവരെ വിവാഹംകഴിക്കുന്നത് , 'പെട്ടുപോകുന്ന' 'നിഷ്കളങ്കരായ" ചില "മണ്ടന്മാരാണ്". പാവം 'ഇരയാക്കപ്പെട്ടവർ' !!!!!!!! പെണ്ണിന്റെ പൂർവകാല പ്രണയം കഥാതന്തുവാകാൻ ഒന്നുകിൽ പെണ്ണ് കൊല്ലപ്പെടണം അല്ലെങ്കിൽ അവൾക്ക് മരണം സംഭവിക്കണം . ജീവിച്ചിരിക്കുമ്പോൾ അതൊരു സാധാരണ വിഷയമായി ദഹിക്കാൻ കഴിയില്ല. തൊണ്ടയിൽകുടുങ്ങുകയേ ഉള്ളൂ . ആണുങ്ങളുടെ പൂർവകാല പ്രേമം പറയാൻ ഈ വക വളച്ചുകെട്ടലൊന്നും വേണ്ട. അത് സർവ സാധാരണമായ സംഗതിയല്ലേ??? അതിനി പിടിക്കപ്പെട്ട് നീരസം തോന്നിയാലും പെണ്ണുങ്ങൾ അങ്ങ് ക്ഷമിച്ചോളും . തന്റെ ഭാര്യ പൂർവ്വകാമുകനുമായി ഒളിച്ചോടും മുമ്പേ താൻ കല്യാണം കഴിച്ചെന്നത് അച്ഛൻ കഥാപാത്രത്തിനു വളരെയധികം ആശ്വാസം നൽകുന്നുണ്ട്. അവളുട
ഇരകൾ കാണുന്നതിനു മുൻപുള്ള ജോജി ഇരകൾ മുൻപ് കാണാത്തതു കൊണ്ട് ആദ്യത്തെ കാഴ്ചയിൽ ജോജി ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്കാരമായി അനുഭവപ്പെട്ടു . കുറ്റവാളിയുടെ ക്യാമറക്കണ്ണിലൂടെ കാണുന്നത്, കണ്ടു ശീലിച്ച, ഇരകളുടെ ട്രൗമാറ്റിക് പാസ്റ്റിലൂടെയല്ലാതെയുള്ള കഥപറച്ചിലും നർമ്മവും പുതിയ അനുഭവമായി തോന്നി. മാക്ബെത്തിന്റെ അഡാപ്റ്റേഷൻ എന്ന ലേബലും സിനിമ കണ്ടു കഴിഞ്ഞപ്പോഴുള്ള മാക്ബെത്തിന്റെ സാദൃശ്യങ്ങളും പുതുമയായിരുന്നു. മാക്ബെത്തും ജോജിയും . മാക്ബത് പഠിക്കുമ്പോൾ സ്ഥിരമായി ഷേക്സ്പിയറിന്റെ നാടകങ്ങളെ വിലയിരുത്തുന്ന ട്രഡീഷണൽ ലെൻസായ ഫേയ്റ്റൽ ഫ്ലോ പറയാറുണ്ട് . ഓവർ അംബിഷൻ അല്ലെങ്കിൽ അധികാരഭ്രാന്തിന് അടിമപ്പെട്ട മാക്ബെത്തിന്റെ തകർച്ചയെപ്പറ്റി . ഒഥെല്ലോയിലെ സെക്ഷ്വൽ ജലസിയെപ്പോലെ , ഹാംലെറ്റിലെ പ്രോക്റാസ്റ്റിനേഷൻ പോലെ തന്റെ സ്വഭാവത്തിലെ ഈ ഒരു ദൂഷ്യം കാരണം ദാരുണാന്ത്യമേറ്റു വാങ്ങേണ്ടി വരുന്ന മാക്ബെത്. ഡങ്കൻ എന്ന സ്കോട്ടിഷ് രാജാവിനെ ചതിയിലൂടെ കൊലപ്പെടുത്തി അധികാരകസേരയിലേറുകയും തുടർന്ന് , തന്റെ പദവിക്ക് കോട്ടമുണ്ടാക്കുമെന്നു സംശയിക്കുന്ന ഓരോ മനുഷ്യനെയും നിർദയം കൊലപ്പെടുത്തുന്ന മാക്ബെത്തിനെ യാണല്ലോ നമ്മൾ നാടകത്തിൽ കാണുന്നത്
"ഹലോ കേൾക്കാമോ റേഞ്ച് ഇല്ല... നാശം പിടിച്ച മഴ ....പാലത്തായി , ലൈംഗിക സ്വാതന്ത്ര്യം ,നവമാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ സൈബർബുള്ളിയിങ് , വിജയലക്ഷ്മിയുടെ കവിതകളെ പറ്റിയുള്ള എന്റെ നിരൂപണം , ...എന്തൊക്കെ പോസ്റ്റുകൾ ആണെന്നോ എഴുതി ഷെയർ ചെയാൻ വെച്ചിരിക്കുന്നെ.. പിന്നെ വനിതാരത്നങ്ങൾക്ക് നേരെ യുള്ള തെറിയഭിഷേകവും സോഷ്യൽ മീഡിയ ആക്രമണങ്ങളും ഒറ്റ പോസ്റ്റായി ഷെയർ ചെയ്ത അഭിപ്രായരേഖപെടുത്താനും ഉണ്ട് ." "ആഹ് ...ധപ്പടിനെ പുകഴ്ത്തി നീയൊരു നിരീക്ഷണം പങ്കുവെച്ചില്ലേ ...അഭ്രപാളിയിലെ സ്ത്രീശബ്ദങ്ങൾ ആണ് ഈ ആഴ്ചത്തെ വെബ്ബിനാറു . നിന്നെ അതിഥിയായി ക്ഷണിക്കാനാ ഇപ്പൊ ഫോൺ വിളിച്ചത് ." "ഓ അതൊക്കെ റെഡി ." "പിന്നെ വൈഫ് എന്ത്യേ . കൊറോണ ആയെ പിന്നെ ഓൺലൈൻലൊന്നും കാണാറും ഇല്ല മെസ്സേജിന് റിപ്ലയുമില്ല" . "ഓ ലോക്ഡൌൺ എന്നൊക്കെ പറഞ്ഞിട് എന്താ... ഭാര്യയെ ഞാൻ പോലും കാണാറില്ലന്നെ . ഫുഡ് ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും മോൻ തല്ലിപ്പൊട്ടിക്കുന്നതൊക്കെ അടുക്കിവെക്കാനുമൊക്കെ ആയി കക്ഷി ഫുൾ ബിസി ആണ് "
Comments
Post a Comment